»   » സല്‍മാനൊപ്പം അഭിനയിക്കാന്‍ മടിയില്ല; ഷാരൂഖ്

സല്‍മാനൊപ്പം അഭിനയിക്കാന്‍ മടിയില്ല; ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തമ്മില്‍ക്കണ്ടാലും മിണ്ടാത്ത ചില താരങ്ങളുണ്ട്. എങ്കിലും അടുത്ത കാലത്ത് അവരില്‍ ചിലര്‍ ഒന്നിച്ച് ചില സിനിമകളിലൊക്കെ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും പിണക്കത്തിന് മാത്രം ഒരു കോട്ടവും തട്ടിയില്ല. പഴയതിലും ശക്തിയോടെ തന്നെ അത് നിലനിന്ന് പോകുന്നു. അതുപോലെ ബോളിവുഡിലെ പരസ്യമായ രഹസ്യമാണ് മസില്‍ മാന്‍ സല്‍മാന്‍ ഖാനും കിംഗ് ഖാന്‍ ഷാരൂഖും തമ്മിലുള്ള പിണക്കം.

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ പിറന്നാള്‍ ചടങ്ങിലുണ്ടായ ഒരുടക്ക് ആ പിണക്കത്തിന് വീണ്ടും ആക്കം കൂട്ടി. പക്ഷേ ഈ വര്‍ഷം കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചു വന്നത് ഏറെ പ്രതീക്ഷകള്‍ക്ക് വകയൊരുക്കിയിരുന്നു. ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകി തീരുന്നെന്നും വൈകാതെ അടുത്ത ചിത്രത്തില്‍ ഒന്നിച്ച് കാണാം എന്നും ആരാധകര്‍ പ്രതീക്ഷിച്ചു.

Shah Rukh Khan and Salman Khan

ഇനി ആ പ്രതീക്ഷ സഫലമായേക്കും. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ മടിയില്ലെന്ന് ഷാരൂഖ് അറിയിച്ചിരിക്കുകയാണ്. നല്ല കഥയുമായി നിര്‍മാതക്കള്‍ സമീപിക്കുകയാണെങ്കില്‍ ഒരുമിച്ചഭിനയിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. രണ്ടു പേരും വ്യത്യസ്ത വഴിയില്‍ സഞ്ചരിക്കുന്നവരാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഈഗോയില്ല. രണ്ട് പേരുടെ കുടുംബങ്ങളും പരസ്പരം ബഹുമാനിക്കുന്നു. -ഷാരൂഖ് പറഞ്ഞു. 1995ല്‍ ഇറങ്ങിയ കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഒടുവില്‍ ഇരുവരും ഒന്നിച്ചത്.

English summary
Though Bollywood superstars Shah Rukh Khan and Salman Khan had reportedly not been on talking terms since the past few years, SRK today maintained that there are no ego issues between them and that he has no qualms in sharing the screen space with Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam