»   » ഷാരൂഖ് ഖാന്‍ മെന്‍ഷന്‍ ഉപയോഗിച്ചു, ഫേസ്ബുക്ക് പേജില്‍ വീഡിയോകളുടെ പെരുമഴ

ഷാരൂഖ് ഖാന്‍ മെന്‍ഷന്‍ ഉപയോഗിച്ചു, ഫേസ്ബുക്ക് പേജില്‍ വീഡിയോകളുടെ പെരുമഴ

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും വീഡിയോകളുടെ പെരുമഴയാണ്. ഷാരൂഖ് നടക്കുന്നതും, കാണന്നതും, കേള്‍ക്കുന്നതുമായ എല്ലത്തിന്റെയും വീഡിയോസ് ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ആയിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ എന്താണ് ഇതിന്റെ പിന്നിലെ കളി എന്നറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയേറുകെയും ചെയ്തു. കാര്യം മനസ്സിലാകാത്ത പലരും ഷാരൂഖിന് എന്ത് പറ്റിയെന്ന് അറിയാനായി ട്വിറ്ററിലും ഫേസ്ബുക്കിലും കുറിക്കുകെയും ചെയ്തു.

sharukh-khan

എന്നാല്‍ ഇതിന് പിന്നില്‍ ഷാരൂഖ് ഉപയോഗിച്ചത് മെന്‍ഷന്‍ എന്ന ആപ്ലിക്കേഷനാണ്. സെലിബ്രേറ്റീസിനായി ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷനാണ് മെന്‍ഷന്‍. ഫെസ്ബുക്കിലെ വേരിഫൈഡ് സെലിബ്രേറ്റിസിന് മാത്രമാണ് ഈ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ചതാണ് ഇതിന്റെ പിന്നിലെന്ന് പിന്നീട് ഷാരൂഖ് ഖാന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

Updated my Facebook Mentions... Found a cool new feature... Will get to interact with you live! Itching to try it out, will reach work and do it soon!

Posted by Shah Rukh Khan on Thursday, August 6, 2015

മെന്‍ഷന്‍ എന്ന പുതിയ ആപിലൂടെ സെലിബ്രേറ്റിസിന് തങ്ങളുടെ ആരാധകരുമായി കൂടുതല്‍ എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. അത് പോലെ തന്നെ മെന്‍ഷന്‍ ചെയ്യുന്ന പോസ്റ്റുകള്‍ സെലിബ്രേറ്റീസിന് പെട്ടന്ന് തന്നെ കാണാനും സാധിനക്കും.

English summary
Shah Rukh Khan posts videos on Facebook through mention application.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam