എന്തൊരു നാണക്കേട്...ഐശ്വര്യറായ്‌ക്ക് ഒപ്പമുള്ള ആ സിനിമയെ കുറിച്ച് ഷാരൂഖ് ഖാന്‍

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും ഐശ്വര്യ റായും. ബോളിവുഡിൽ ഏറെ ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും സമ്മാനിച്ചിരിക്കുന്നത്. ഇന്നും ഇവർക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും കൊണ്ട് നടക്കുന്ന ഒരുപാട് താരങ്ങൾ ബോളിവുഡിലുണ്ട്. ഒരുപാട് താരങ്ങളോടെപ്പം ബോളിവുഡിൽ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള ഇവർ ഒന്നിച്ചെത്തിയപ്പോൾ നിരാശയായിരുന്നു ഫലം . ഇപ്പോഴിത ഐശ്വര്യയ്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ഒരു നിർഭാഗ്യകരമായ സംഭവം വെളിപ്പെടുത്തുകയാണ് ഷാരൂഖ്.

srk

2018-ലെ ഒരു പുരസ്‌കാര വേദിയില്‍ വെളിപ്പെടുത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഒരു ചിത്രത്തിൽ ഐശ്വര്യയുടെ സഹോദരനായി അഭിനയിക്കേണ്ടി വന്നു. അത് കരിയറിലെ ഏറ്റവും നാണക്കേട് ഉണ്ടായക്കിയ സംഭവമാണെന്നാണ് എസ്ആർ കെ പറ‍യുന്നത്.. 2000-ത്തില്‍ പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലാണ് ഐശ്വര്യറായിയുടെ ഇരട്ട സഹോദരനായി ഷാരൂഖ് വേഷമിട്ടത്.

ഷാരൂഖ് ഖാന്റെ വാക്കുകൾ ഇങ്ങനെ..."ഐശ്വര്യക്കൊപ്പം ഞാന്‍ വളരെ നിര്‍ഭാഗ്യവാനാണ്. ഞങ്ങളുടെ ആദ്യത്തെ സിനിമയില്‍, ലോകത്തിലെ ഏറ്റവും സുന്ദരിയായ ഐശ്വര്യ, പ്രപഞ്ചത്തിലും എല്ലാ ഗ്രഹങ്ങളിലേയും സുന്ദരിയായ ഐശ്വര്യ എന്റെ സഹോദരിയായിരുന്നു എന്നത് ലജ്ജാകരമാണ്. അവര്‍ എന്റെ ഇരട്ട സഹോദരിയായിട്ടാണ് അഭിനയിച്ചത്, ഞങ്ങളെ കാണുമ്പോള്‍ ഒരു പോലുണ്ട് എന്ന് ആളുകള്‍ എന്നോട് പറഞ്ഞു . സഹോദരനായി അഭിനയിച്ചതാണെങ്കിലും അവരെ പോലെയാണ് ഞാന്‍ എന്ന തെറ്റിദ്ധാരണയിലാണ് ഇപ്പോഴും ജീവിക്കുന്നത്" എന്നാണ് പുരസ്‌കാര വേദിയില്‍ ഷാരൂഖ് പറഞ്ഞത്. ഷാരൂഖിന്റെ വെളിപ്പെടുത്തൽ കയ്യടികളോടെയാണ് സദസ് ഏറ്റെടുത്തത്.

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഐശ്വര്യയും ഷാരൂഖും. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഇരവരും ഒന്നിച്ച് അഭിനയിച്ചത്. ഐശ്വര്യ-ഷാരൂഖ് ജോഡികൾ ഒന്നിച്ചഭിനയിച്ച ചിത്രമായ ദേവദാസ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ആഷ്.ഷാരൂഖും സിനിമയ്ക്ക് ചെറിയ ഒരു ഇടവേള നൽകിയിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കലും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X