»   » ഷാരൂഖ് ചിത്രം റായീസിന്റെ ട്രെയിലര്‍ ഇറങ്ങുന്ന ദിവസത്തിന്റെ പ്രത്യേകത!

ഷാരൂഖ് ചിത്രം റായീസിന്റെ ട്രെയിലര്‍ ഇറങ്ങുന്ന ദിവസത്തിന്റെ പ്രത്യേകത!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ അടുത്ത് റിലീസ് ആവാന്‍ പോകുന്ന ചിത്രം രാഹുല്‍ ധൊളാക്യ സംവിധാനം ചെയ്യുന്ന റായീസ് ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മറ്റാരുമല്ല ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാനാണ്.

2017 ജനുവരി 26 നാണ് ചിത്രത്തിന്റെ റിലീസെങ്കിലും ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ രണ്ടിനു പുറത്തിറങ്ങും. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്...

മറ്റു താരങ്ങളുടെ ചിത്രങ്ങളുടെ ട്രെയിലറുകള്‍

ആമിര്‍ ഖാന്‍ നായകനാവുന്ന ദംഗല്‍, സല്‍മാന്‍ ഖാന്‍ ചിത്രം കാബില്‍ എന്നിവയുടെ ട്രെയിലറുകള്‍ പുറത്തിറങ്ങിയതിനു ശേഷമാണ് ഷാരൂഖ് റായിസിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നത്.

ദീപാവലിക്കു മുന്‍പ് ദംഗലിന്റെ ട്രെയിലര്‍

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആമിര്‍ ഖാന്റെ ദംഗല്‍ .ദീപാവലിക്കു മുന്‍പാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്.

യെദില്‍ ഹെ മുഷ്‌ക്കില്‍, ശിവായ്

കരണ്‍ജോഹര്‍ ചിത്രം യെ ദില്‍ ഹെമുഷ്‌ക്കിലും അജയ് ദേവ് ഗണ്‍ ചിത്രം ശിവായും ഒക്ടോബറില്‍ റിലീസ് ചെയ്യുന്നത് ഷാരൂഖാനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. ഇരു ചിത്രങ്ങളും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

ഷാരൂഖിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങും

റായീസിന്റെ ട്രെയിലര്‍ ഇറങ്ങുന്നത് ഷാരൂഖിന്റെ ജന്മദിനത്തിലാണെന്നതാണ് പ്രത്യകത. ഷാരൂഖിന്റെ 51 ാം ജന്മദിനമാണ് നവംബര്‍ രണ്ടിന് ആഘോഷിക്കാന്‍ പോകുന്നത്. ഇതേ ദിവസം ട്രെയിലറിന്റെ സോഷ്യല്‍ മീഡിയ ലോഞ്ചും താന്‍ തന്നെ നിര്‍വ്വഹിക്കുമെന്ന് ഷാരൂഖ് അറിയിച്ചിട്ടുണ്ട്. മഹീറാ ഖാനാണ് ചിത്രത്തിലെ നായിക.

ഷാരൂഖിന്റെ ഫോട്ടോസിനായി

English summary
Come November 2, Shah Rukh Khan will turn 51 and he’s got a special plan lined up for his big day. The superstar has decided to unveil the trailer of his forthcoming film ‘Raees’ on his birthday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam