റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരജോഡികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇവരുടെ പ്രണയ കഥ ബോളിവുഡ് കോളങ്ങളിൽ ഇന്നും ചർച്ചാ വിഷയമാണ്. ഗൗരിയെ വിവാഹം ചെയ്തതിന് ശേഷമാണ് ഷാരൂഖ് ബോളിവുഡിലെ മിന്നും താരമായത്. മികച്ച നടൻ എന്നതിൽ ഉപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് ഷാരൂഖ്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഷാരൂഖ് ഖാന്റെ പഴയ അഭിമുഖമാണ്.

srk

വിവാഹ റിസപ്ഷനിൽ നടന്ന രസകരമായ സംഭവമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. താൻ മുസ്ലീം ആയത് കൊണ്ട് തന്നെ ഗൗരിയുടെ കുടുംബാംഗങ്ങൾക്ക് നിരവധി സംശയമായിരുന്നു. മതം മാറ്റുമോ എന്നായിരുന്നു എല്ലാവരുടേയും സംശയം. ഞാൻ റിസപ്ഷന് എത്തിയപ്പോൾ പഞ്ചാബിയിൽ ഗൗരിയുടെ ബന്ധുക്കൾ മതത്തെ കുറിച്ച് പറയുന്നത് കേട്ടു. ഉടൻ തന്നെ ഞാൻ ഗൗരിയോടെ പറഞ്ഞു . ഗൗരി , നിങ്ങൾ ബുർഖ ധരിച്ച് വരൂ... നമ്മുക്ക് നമാസ് വായിക്കാം. ഇതുകേട്ടപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു. ഇനി മുതൽ അവൾ എല്ലായ്പ്പോഴും ബുർഖയാകും ധരിക്കുക. അവളെ ഒരിക്കലും വീട് വിടുകയില്ല, അവളുടെ പേര് ആയിഷ എന്ന് മാറ്റുകയാണെന്നും താൻ പറഞ്ഞതായി ഷാരൂഖ് ഖാൻ അഭിമുഖത്തിൽ പറഞ്ഞു

താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ്. സ്നേഹത്തിന്റെ വഴിയിലേക്ക് മതങ്ങൾ കയറിവരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്നെ ഞങ്ങളുടെ സ്നേഹത്തിന്റെ വഴിയിൽ ഇതുവരെ മതം കടന്നു വന്നിട്ടില്ല അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചു നാൾ മുന്നേ ഒരു റിയാലിറ്റി ഷോയിൽ, എസ്‌ആർ‌കെ അതിഥിയായി എത്തിയപ്പോൾ മതത്തെ കുറിച്ച് സംസാരിച്ചിരുന്നു, തന്റെ വീട്ടിൽ മതം ചർച്ച ചെയ്യാറില്ല എന്നാണ് നടൻ അന്ന് പറഞ്ഞത്. തന്റെ കുട്ടികൾ അവരുടെ മതം പരാമർശിക്കേണ്ട സ്ഥലങ്ങളിൽ "ഇന്ത്യൻ" എന്നാണ് എഴുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ ഒരിക്കലും ഹിന്ദു-മുസ്ലീമിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. എന്റെ ഭാര്യ (ഗൗരി ഖാൻ) ഹിന്ദു, ഞാൻ ഒരു മുസ്ലീം, ഞങ്ങളുടെ കുട്ടികൾ ഹിന്ദുസ്ഥാൻ. സ്കൂളിൽ പോകുമ്പോൾ അവർക്ക് മതം എഴുതേണ്ടിവന്നു. എന്റെ മകൾ ഒരിക്കൽ എന്റെ അടുത്ത് വന്ന് ചോദിച്ചു, 'എന്താണ് ഞങ്ങളുടെ മതം?' ഞാൻ ഇന്ത്യക്കാരനാണെന്ന് മതം ഹിന്ദുസ്ഥാൻ ആണ് എന്ന് എഴുതാൻ ഞാൻ പറഞ്ഞു , ഞങ്ങൾക്ക് ഒരു മതമില്ല ", അദ്ദേഹം പറഞ്ഞു.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X