വീട്ടിലെ ഏറ്റവും വികൃതി ഞാനാണ്; മക്കളില്‍ നിന്നും കേട്ട ഏറ്റവും മികച്ച പ്രശംസയെ കുറിച്ച് ഷാരൂഖ് ഖാന്‍
ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാനായിട്ടാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ അഭിനയിക്കാനെത്തിയ താരം ബോളിവുഡില്‍ തരംഗമായി മാറി. ഒരു കാലത്ത് ഷാരൂഖ് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറിയെന്നുള്ളത് ആരാധകരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി പരാജയ ചിത്രങ്ങള്‍ വന്നതോടെ ഷാരൂഖ് ഖാന്റെ കരിയര്‍ പരുങ്ങലില്‍ ആയിരുന്നു. എന്നാല്‍ പത്താന്‍ എന്ന സിനിമയുമായി വീണ്ടും ഇന്ത്യയാകെ തംരഗമായി മാറിയിരിക്കുകയാണ് താരം. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ സിനിമ എത്തുന്നു എന്ന പ്രത്യേകതയുള്ളതിനാല്‍ പത്താന് വലിയ സ്വീകരണമാണ് ലഭിച്ചത്.

ദീപിക പദുക്കോണ്‍ നായികയായി അഭിനയിച്ച പത്താന്‍ റിലീസിന് മുന്നേ വാര്‍ത്തകളില്‍ ഇടം നേടി. സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കൊണ്ട് ഷാരൂഖ് ഖാന്‍ രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം തന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും അധികമാര്‍ക്കും അറിയാത്ത ചില രസകരമായ കഥകള്‍ കൂടി നടന്‍ പങ്കുവെച്ചിരിക്കുകയാണ്.
ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിങ്ങനെ മൂന്ന് മക്കളുമായി ഏറ്റവും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ് ഷാരൂഖ് ഖാന്‍. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലടക്കം എല്ലാത്തിലും ഷാരൂഖിന്റെ കരുതുലും സ്‌നേഹവുമുണ്ടാവും. അവരുടെ സിനിമാ പ്രവേശനം വൈകുന്നത് പോലും ഷാരൂഖിന്റെ കര്‍ശനമായ നിലപാടുകള്‍ കാരണമാണെന്നാണ് വിവരം.

അതേ സമയം മക്കളില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച പ്രശംസ എന്തായിരുന്നുവെന്നാണ് ഒരു അഭിമുഖത്തിനിടെ ഷാരൂഖിനോട് വന്ന ചോദ്യം. അതിന് വ്യക്തമായ ഉത്തരം നടന്‍ നല്‍കുകയും ചെയ്തു. 'പാപ്പ, നിങ്ങളാണ് ഞങ്ങള്‍ക്ക് അറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്‍' എന്നതായിരുന്നു ആ പ്രശംസ എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
നിങ്ങളുടെ കുടുംബത്തിലെ ഏറ്റവും വികൃതിയായ കുട്ടി ഏതാണെന്ന ചോദ്യത്തിന് 'അത് ഞാനാണെന്ന് തോന്നുന്നു', എന്നാണ് തമാശരൂപേണ ഷാരൂഖ് നല്‍കിയ മറുപടി. എന്തായാലും മക്കളൊക്കെ ഇത്രയും വളര്‍ന്നതിന് ശേഷവും തന്റെയുള്ളിലെ കുട്ടിത്തത്തെ കുറിച്ചാണ് കിംഗ് ഖാന്‍ അഭിപ്രായപ്പെടുന്നത്.
സിനിമാ മേഖലയില്‍ കുടുംബബന്ധങ്ങള്‍ക്ക് പ്രധാന്യം കുറവാണെന്ന ആക്ഷേപം പരക്കെ നില്‍ക്കുമ്പോഴും ഷാരൂഖ് ഖാന്‍ അതിലൊരു മാതൃകയാണ്. സിനിമ എന്നത് പോലെ, അല്ലെങ്കില്‍ അതിനെക്കാളും പ്രധാന്യത്തോടെയാണ് ഷാരൂഖ് ഭാര്യയെയും മക്കളെയും കരുതുന്നത്. മക്കളുടെ ആവശ്യങ്ങളില്‍ പിതാവിന്റെ ഉത്തരവാദിത്തം കൃത്യമായി പാലിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. മകളുടെ കോളേജിലെ പരിപാടിയ്ക്ക് പോയതടക്കം ഷാരൂഖ് ചെയ്യുന്ന കാര്യങ്ങള്‍ നിരവധിയാണ്.

സുഹാനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് ഇനിയും നിലപാട് വ്യക്തമാക്കാതെ പോവുകയാണ് താരം. സുഹാനയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ താരപുത്രിമാര്‍ അഭിനയത്തിലേക്ക് എത്തിയിട്ട് നാളുകളായി. മകള്‍ക്കും അഭിനയം തന്നെയാണ് ലക്ഷ്യമെന്നാണ് ഷാരൂഖും പറഞ്ഞത്. നല്ല അവസരത്തിനായി കാത്തിരിക്കുന്നതാവാമെന്നാണ് വിവരം.
അതേ സമയം സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവ് ഗംഭീരമായി മാറട്ടെ എന്നാംശിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത സ്ഥിതിയ്ക്ക് ഷാരൂഖ് ഖാനില്‍ നിന്നും പ്രതീക്ഷ കൂടുമെന്നാണ് അഭിപ്രായം.
മാത്രമല്ല പത്താന്‍ വിവാദ വിഷയമായി മാറിയതോടെ സിനിമയുടെ റിലീസും അതുപോലെ ശ്രദ്ധിക്കപ്പെടാനാണ് സാധ്യതയെന്ന് ആരാധകര്‍ പറയുന്നു. ജനുവരി 25 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
ഷാരൂഖിനും ദീപികയ്ക്കും പുറമേ ജോണ്‍ എബ്രഹാമാണ് ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു റോളിലെത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ റിലീസ് ചെയ്യിപ്പിക്കില്ലെന്ന വിവാദവും ഉയർന്ന് വന്നെങ്കിലും നിലവിൽ മാറ്റമൊന്നുമില്ലെന്നാണ് വിവരം.


Click it and Unblock the Notifications











