ഷാരൂഖിന്റെ എട്ട് കണ്ട് ഞെട്ടില്ലെങ്കില്‍ ഇത് നോക്കൂ
സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക് വ്യാജമാണെന്ന് പറഞ്ഞ് വാര്‍ത്തകളും വീഡിയോകളും വന്നപ്പോള്‍ ഷാരൂഖ് ഖാന്റെ മസിലും അതുപോലെ തന്നെയാണ് ചിലര്‍ പറഞ്ഞു പരത്തിയിരുന്നു. ഫോട്ടോകള്‍ കണ്ടിട്ടും ചിലര്‍ വിശ്വസിച്ചില്ല. അത്തരക്കാര്‍ക്ക് വേണ്ടിയിതാ വീഡിയോ ഇറങ്ങിയിരിക്കുന്നു.
ദീപാവലിയ്ക്ക് റിലീസാകാന്‍ വേണ്ടി ഒരുങ്ങിയിരിക്കുന്ന 'ഹാപ്പി ന്യൂ ഇയറി'ന് കിങ് ഖാന് സിക്‌സല്ല, എയ്റ്റ്പാക്കാണ്. മസില് പെരുപ്പിച്ച ഷാരൂഖ് നില്‍ക്കുന്ന ഫോട്ടോകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ സല്‍മാന്റെ മസിലു പൊളിഞ്ഞ വാര്‍ത്ത വന്നപ്പോള്‍ ഇതും വ്യാജമാണെന്ന് ചിലര്‍ വിശ്വസിച്ചു. എന്നാല്‍ ഷാരൂഖ് ഖാന്‍ കഠിനാദ്ധ്വാനത്തോടെ ഉണ്ടാക്കിയെടുത്തതാണ് ഈ എയ്റ്റ് പാക്കെന്നതാണ് സത്യം. അത് ഈ വീഡിയോ കാണുന്നവര്‍ക്ക് വ്യക്തമാകും.

'ഓം ശാന്തി ഓം' ഒരുക്കിയ ഫറാ ഖാനാണ് ഹാപ്പി ന്യൂ ഇയറും സംവിധാനം ചെയ്യുന്നത്. ഓം ശാന്തി ഓംമില്‍ ഷാരൂഖിന് സിക്‌സ് പാക്കായിരുന്നു. പുതിയ ചിത്രത്തിലെ ഷാരൂഖിന്റെ എയ്റ്റ് പാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി പടര്‍ന്നുപിടിച്ചു കഴിഞ്ഞു.
ചാര്‍ലി എന്ന ഹൈടെക് കള്ളന്റെ വേഷത്തിലാണ് ഹാപ്പി ന്യൂ ഇയറില്‍ ഷാരൂഖ് എത്തുന്നത്. മകന്‍ ആര്യയാണ് എയ്റ്റ് പാക്കിന് ഷാരൂഖിന് പ്രചോദനമായതത്രെ. പ്രശാന്താണ് ഷാരൂഖിന്റെ ട്രെയ്‌നര്‍.


Click it and Unblock the Notifications