താരപുത്രി ഷൂട്ടിങ് സെറ്റില്‍ എത്തിയതിനു പിന്നിലെ സത്യം, ഷാരൂഖ് വെളിപ്പെടുത്തുന്നു
അച്ഛന്റെയും അമ്മയുടെയുമൊക്കെ പാരമ്പര്യം പിന്തുടര്‍ന്ന് താരപുത്രിമാരും പുത്രന്മാരുമക്കെ സിനിമയിലെത്തുകയാണ്. ഈ കൂട്ടത്തിലേക്ക് എന്നാണ് ഷാരൂഖ് ഖാന്റെ മക്കളുടെ പേര് വരിക എന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി.
ഇതിനിടയിലാണ് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ലൊക്കേഷന്‍ വിശേഷങ്ങളുമായി ഒരു വീഡിയോ പുറത്ത് വന്നത്. വീഡിയോയില്‍ ഒരുപാട് തമാശകളുണ്ടെങ്കലും ആരാധകരുടെ കണ്ണ് പതിഞ്ഞത് സെറ്റിലെത്തിയ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനിലാണ്.

സുഹാന അഭിനയിക്കാന്‍ തുടങ്ങിയോ, സീറോ എന്ന ചിത്രത്തില്‍ സുഹാന അഭിനയിക്കുന്നുണ്ടോ. അതോ ലണ്ടനില്‍ സിനിമ പഠിക്കുന്ന സുഹാന ഈ ചിത്രത്തില്‍ സഹ സംവിധായകയാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ ചോദ്യം.
അവധിയ്ക്ക് നാട്ടില്‍ വന്ന സുഹാനയ്ക്ക് തിരിച്ച് ലണ്ടനിലേക്ക് പോകാന്‍ ഇനിയും രണ്ടാഴ്ചയുണ്ട്. അപ്പോഴാണ് ഇനി രണ്ടാഴ്ച തങ്ങള്‍ സീറോയിലെ ഗാനരംഗമാണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഷാരൂഖ് പറഞ്ഞത്. എന്നലതൊന്ന് അനുഭവിക്കാമല്ലോ എന്ന് കരുതിയാണത്രെ സുഹാനയും കൂടെ പോന്നത്.
സെറ്റിലെത്തുന്ന സുഹാന ചിത്രത്തിലെ നായികമാരായ കത്രീന കൈഫിനെയും അനുഷ്‌ക ശര്‍മയെയും നിരീക്ഷിക്കണം എന്ന ഉദ്ദേശം ഷാരൂഖ് ഖാന് ഉണ്ടായിരുന്നുവത്രെ. മക്കള്‍ സിനിമയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ല എന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയതാണ്. പഠനം പൂര്‍ത്തിയാക്കണം എന്ന ഒറ്റ നിര്‍ബന്ധമേയുള്ളൂ


Click it and Unblock the Notifications











