കുട്ടി വസ്ത്രം ധരിച്ച് ഷാരൂഖിന്റെ മകൾ! ഇതാണോ ഇന്ത്യൻ സംസ്കാരമെന്ന് ട്രോളന്മാർ, ചിത്രം വൈറൽ
ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും സഹോദര പുത്രി ആലിയ ചിബ്ബാറും നിൽക്കുന്ന ചിത്രമാണ് ഗൗരി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് ഇരയാകുന്നത് സിനിമ താരങ്ങളും അവരുടെ മക്കളുമാണ്. ഇവരുടെ ഒരോ ചനലങ്ങളും സസുഷ്മം നിരീക്ഷിക്കുകയാണ് പാപ്പരാസികൾ. അച്ഛന്റെ താര പരിവേഷത്തിൽ ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടി വരുന്നത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൾ സുഹാനയാണ്. അച്ഛന്റെ സെലിബ്രിറ്റി പദവി സുഹാനയ്ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്.

ഇപ്പോഴിത വീണ്ടും സൈബർ ആക്രമണത്തിന് ഇരയായിരിക്കുകയാണ് സുഹാന. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ഭാര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത മകളുടെ ചിത്രമാണ് പുതിയ വിവാദത്തിന് തുടക്കം. ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും സഹോദര പുത്രി ആലിയ ചിബ്ബാറും നിൽക്കുന്ന ചിത്രമാണ് ഗൗരി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രം പങ്കുവെച്ച ശേഷം താര കുടുംബത്തിനു നേരെ വ്യാപക ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.
സ്വർണ്ണ നിറമുള്ള ഷോർട്ട് ഡ്രസാണ് ചിത്രത്തിൽ സുഹാന ധരിച്ചിരിക്കുന്നത്. സഹോദരി ആലിയാകട്ടെ കറുത്ത നിറമുള്ള ഒരു ഒഫ് ഷോൾഡർ വസ്ത്രവും. താര പുത്രിയുടെ വസ്ത്രധാരത്തിനെതിരെയാണ് ആളുകളൾ രംഗത്തെത്തിയിരിക്കുന്നത്.മുതിർന്നവർക്കൊപ്പം നിൽക്കുമ്പോൾ തീരെ ചെറിയ വസ്ത്രം ധരിക്കാൻ പാടില്ലെന്നും അതു നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നുണാണ് ഒരുകൂട്ടരുടെ വാദം. എന്നാൽ മറ്റു ചിലർ സുഹാന സുന്ദരിയല്ലെന്നും ഷാരൂഖിന്റെ കുട്ടിക്കാലത്തെ അതേ രൂപമാണെന്നുമുള്ള നിലവാരം കുറഞ്ഞ ഭാഷയാണ് കുട്ടിയ്ക്ക് നേരെ പ്രയോഗിക്കുന്നത്.
ഇതാദ്യമായല്ല സുഹാനയ്ക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിലുളള ആക്രമണം താരപുത്രിയെ നേടി എത്തിയിരുന്നു. ബിക്കിനിയിട്ടതിന് സുഹാനയ്ക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. അതിൽ നിന്ന് മകളെ സംരക്ഷിക്കാൻ എസ്ആർകെ തന്നെ രംഗത്തെത്തിയിരുന്നു.തന്റെ പ്രശസ്തി മകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നതില്‍ താന്‍ ഏറെ ദുഖിതനാണെന്ന് താരം അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications