ഇതൊക്കെ കയ്യിലുണ്ടോ!! പ്രേക്ഷകരെ ഞെട്ടിച്ച് താരപുത്രി, വീഡിയോ വൈറൽ

താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും നേരെയുള്ള സൈബർ ആക്രമങ്ങൾ സ്ഥിരം സംഭവമാണ്. അച്ഛന്റേയോ അമ്മയുടേയോ താരപദവിയ്ക്ക് ഇരയാകുന്നത് മക്കളായിരുന്നു. ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് ഇരയായ താരപുത്രിയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. ഇന്ത്യയിൽ മാത്രമല്ല പുറത്തു ആരാധകരുളള താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് പലപ്പോഴും സുഹാനയ്ക്ക് വില്ലനാകറുണ്ട്.

താരമല്ലെങ്കിൽ പോലും ബോളിവുഡ് കോളങ്ങളിലും മാധ്യമങ്ങളിലേയും സ്ഥിര സാന്നിധ്യമാണ് സുഹാന ഖാൻ. സുഹാന ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കുകയാണ്. എന്നാൽ ഇത്തവണ ഗോസിപ്പ് കോളത്തിലല്ല. ഇത്തവണ പുറത്തു വന്നിരിക്കുന്നത് താരത്തിന്റെ ഡാൻസിങ് വീഡിയോയാണ്. താരപുത്രിയുടെ ബോളിവുഡ് പ്രവേശനത്തിനായി കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകർ

 താരപുത്രിയുടെ നൃത്തം

താരപുത്രിയുടെ നൃത്തം

സുഹാനയുടെ പുതിയ നൃത്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം കെന്നി ലോഗിൻസിന്റെ ഫൂട്ട് ലൂസ് എന്ന ഗാനത്തിന് ചുവട് വയ്ക്കുകയാണ് താരപുത്രി. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താരപുത്രി ഒരു സംഭവമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇതിനു മുൻപ് സുഹാന അഭിനയിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. അന്ന് മികച്ച പ്രതികരണാമാണ് ലഭിച്ചിരുന്നത്.

 ബോളിവുഡിലേയ്ക്ക്

ബോളിവുഡിലേയ്ക്ക്

സുഹാനയുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഷാരൂഖ് രംഗത്തെത്തിയിരുന്നു. മകൾ ഇപ്പോൾ പഠിക്കുകയാണ്. പഠനം പൂർത്തിയാക്കിയതിനു ശേഷം അവർക്ക് താൽപര്യമുണ്ടെങ്കിൽ സിനിമയിലേയ്ക്ക് എത്തുമെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം. സുഹാന മാത്രമല്ല മകൻ ആര്യന്റെ സിനിമ പ്രവേശനത്തെ കുറിച്ചും വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൻ ലണ്ടിൽ പഠിക്കുകയാണ് സുഹാന

താരപുത്രിയുടെ ആഗ്രംഹ

താരപുത്രിയുടെ ആഗ്രംഹ

താരം ഇങ്ങനെയൊക്കെയാണ് മകളെ കുറിച്ച് പറയുന്നതെങ്കിലും താരപുത്രിയുടെ ആഗ്രഹം അഭിനയമാണത്രേ മോഡലിങ്ങും നാടകാഭിനയവും, ഡാൻസുമൊക്കെ അഭിനയത്തിലേയ്ക്കുളള സുഹാനയുടെ ആദ്യ ചുവട് വെയ്പ്പാണെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ താരപുത്രിയുട ഇത്തരത്തിലുള്ള ആഗ്രഹങ്ങൾക്കെല്ലാം പച്ചക്കൊടിയാണ് വീട്ടുകാരിൽ നിന്ന് ലഭിക്കുന്നത്. മകൾക്ക് എല്ലാ പിന്തുണയുമായി അമ്മ ഗൗരി ഖാനും ഷാരൂഖും കൂടെ തന്നെയുണ്ട്.

 സുഹാനയുടെ ക്രഷ്

സുഹാനയുടെ ക്രഷ്

ഡേറ്റിങ്ങും ക്രഷുമൊക്കെ ബോളിവുഡിൽ സ്വഭാവികമാണ്. ഭൂരിഭാഗം താരപുത്രിമാരും തങ്ങളുടെ ക്രഷിനെ കുറിച്ചും ഡേറ്റിങങിനെ കുറിച്ചും തുറന്നു പറയുന്നുണ്ട്. സുഹാനയും തന്റെ ക്രഷിനെ കുറിച്ചും ഡേറ്റിങ്ങിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. കൊറിയൻ ഗായകനോട് തനിയ്ക്ക് താൽപര്യമുണ്ടെന്നായിരുന്നു താരപുത്രിയുടെ വെളിപ്പെടുത്തൽ ഇത് പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. താരപുത്രിയുടെ പ്രണയം വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X