ഇതാണ് കഴിഞ്ഞ രണ്ട് മാസം കൊണ്ട് പഠിച്ചത്, ആ ലുക്കിന് ഒരു പ്രത്യേകയുണ്ട്, വൈറലാകുന്നു...

കഴിഞ്ഞ രണ്ട് മാസക്കാലമായി സിനിമ ഷൂട്ടിങ്ങുകൾക്കും മറ്റ് പരിപാടികൾക്കും ഇടവേള നൽകി താരങ്ങൾ വീടുകളിൽ കഴിയുകയാണ്. സെറ്റിൽ നിന്ന് സെറ്റുകളിലേയ്ക്ക് പാഞ്ഞു കൊണ്ടിരുന്ന ഇവർ വീടുകളുടെ നാല് ചുമരുകൾക്ക് കീഴിൽ ഒതുങ്ങി കഴിയുകയാണ്. എല്ലാ സിനിമ മേഖലയും പോലെ ബോളിവുഡിനേയും കൊവിഡ് നല്ലരീതിയിൽ ബാധിച്ചിട്ടുണ്ട്. മുംബൈ കൊവിഡിന്റെ പ്രധാന ഹോട്ട് സ്പോർട്ടുകളിൽ ഒന്നാണ്.

srk

ലോക്ക് ഡൗൺ ആയതോടെ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. ആരാധകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് ഷാരൂഖ് ഖാൻ. ട്വിറ്ററിലൂടേയും ഇൻസ്റ്റഗ്രാം പേജുകളിലൂടേയും ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാരൂഖിന്റെ വാക്കുകളാണ്. ലോക്ക് ഡൗണിൽ താൻ പഠിച്ച പാഠങ്ങളെ കുറച്ചായിരുന്നു എസ്ആർകെ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ സാൾട്ട് ആന്റ് പെപ്പർ ലുക്കിലുള്ള ചിത്രംപങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഷാ‌രൂഖിന്റെ ലുക്ക് വൈറലായിട്ടുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... നമ്മൾ ജീവിക്കുന്നത് ആവശ്യങ്ങളെക്കാൾ അപ്പുറമുളള ജീവിതത്തിലാണ്. ചിന്തിക്കുന്ന അത്ര ഗൗരവമായി ആവശ്യങ്ങൾ നമ്മളെ യഥാർഥത്തിൽ ബാധിക്കുന്നില്ല. അടച്ചിരിക്കുമ്പോൾ നമ്മൾ സംസാരിക്കുന്ന ആളുകളേക്കാൾ കുടുതൽ പേരേയൊന്നും നമുക്ക് ചുറ്റും ആവശ്യമില്ല. സമയത്തെ കുറച്ചു നേരം തടഞ്ഞുവെച്ച് തിരക്കിൽ നേടിയെടുത്ത തെറ്റായ സുരക്ഷയിലൂടെ നഷ്ടപ്പെട്ട് പോയ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പറ്റും.

നമ്മൾ വഴക്കിട്ടവർക്കൊപ്പം നിന്ന് ചിരിക്കാനാവും അതിൽ നിന്ന് നമ്മുടെ ചിന്ത അവരുടേതിനെക്കാൾ വലുതല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. അതിനേക്കാൾ മുകളിലായി സ്നേഹത്തിന് ഇപ്പോഴും വിലയുണ്ട്. മറ്റുള്ളവർ എന്ത് പറഞ്ഞാലും ഷാരൂഖ് കുറിച്ചു. താരത്തിന്‌‍റെ വാക്കുകൾ വൈറലായിരിക്കുകയാണ്. പ്രിയതാരത്തെ പുകഴ്ത്തി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഈ ഒരു അവസ്ഥയിലും താങ്കളുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും കമന്റുമായി രംഗത്തെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X