54 ന്റെ നിറവിൽ ബോളിവുഡ് കിങ്ഖാൻ! ആശംസയ്ക്കൊപ്പം ട്രോളും, കാരണം അറ്റ്ലി
54ാം ന്റെ നിറവിൽ ബോളിവുഡ് കിങ് ഖാൻ. താരത്തിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകർ. താരത്തിന് ആശംസ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. എസ് ആർകെയ്ക്ക് ആശംസ നേരാനായി ആരാധകർ മുംബൈയിലെ വസതിയിൽ എത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പ്രിയ താരത്തിന് ആശംസ നേരാനായി ആരാധകർ എത്തി തുടങ്ങിയത്. ഒട്ടും വൈകാതെ നന്ദി അറിയിച്ച് താരം പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പിറന്നാൾ ആശംസ നേർന്ന ആരാധകർ ഫ്ലൈയിങ് കിസ്സും നൽകിയാണ് താരം അർധരാത്രി പിരിഞ്ഞത്.

ഷാരൂഖ് ഖാന്റെ വീട്ടിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഇത്തവണ വ്യത്യസ്തമായ പിറന്നാൾ ആശംസയാണ് താരത്തെ തേടിയെത്തിയത്. ആശംസയ്ക്കൊപ്പം ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന്റെ കാരണം വിജയ് ചിത്രം ബിഗിലാണ്. ബിഗിൽ സംവിധായകൻ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായികനായി എത്തുന്നത്. സങ്കി എന്നാണ് ചിത്രത്തിന് പേര് . എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതിവരെ ഉണ്ടായിട്ടില്ല.
കോളിവുഡ് ഹിറ്റ്മേക്കർ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. വൻ തുകയാണ് സംവിധായകന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ബോളിവുഡിലേയ്ക്ക് മടങ്ങി വരുന്നത് ഈ ചിത്രത്തിലൂടെയാകും. ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറായി കഴിഞ്ഞെന്നും, ഉടനെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.


Click it and Unblock the Notifications