»   » തുടര്‍ച്ചയായ പരാജയങ്ങളൊ, ഷാരൂഖിന്റെ റയീസ് തിയേറ്ററില്‍ എത്താന്‍ വൈകും

തുടര്‍ച്ചയായ പരാജയങ്ങളൊ, ഷാരൂഖിന്റെ റയീസ് തിയേറ്ററില്‍ എത്താന്‍ വൈകും

Posted By:
Subscribe to Filmibeat Malayalam

ഫാന്‍ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന റയീസിന്റെ റിലീസ് ഡേറ്റ് നീട്ടി. 2017 ജനുവരി ആദ്യ വാരമാണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഈറോസ് ഇന്റര്‍നാഷ്ണലുമായി ഷാരൂഖ് ഖാന്‍ ഒപ്പു വച്ചതോടു കൂടി ഈ വര്‍ഷം ഈദിന് വേള്‍ഡ് വൈഡ് റിലീസ് ഉണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ സല്‍മാന്‍ ഖാന്റെ ചിത്രം സുല്‍ത്താനെ ഭയന്നാണ് റിലീസ് നീട്ടി വച്ചതെന്നുമാണ് അറിയുന്നത്.

അടുത്തിടെ ഷാരൂഖിന്റേതായി പുറത്തിറങ്ങിയ ദില്‍വാലെ, ഫാന്‍ എന്നീ ചിത്രങ്ങളെല്ലാം കാര്യമായ വിജയം നേടിയിരുന്നില്ല. അതുക്കൊണ്ട് തന്നെയാണ് ഈദ് ദിനത്തിന് സല്‍മാന്‍ ഖാന്‍ ചിത്രമായ സുല്‍ത്താനൊപ്പം മത്സരിക്കാനില്ലെന്ന തീരുമാനം റയീസ് ടീം എടുക്കുന്നത്.

തുടര്‍ച്ചയായ പരാജയളൊ, ഷാരൂഖിന്റെ റയീസ് തിയേറ്ററില്‍ എത്താന്‍ വൈകും

സല്‍മാന്റെ സുല്‍ത്താന്‍ ചിത്രത്തെ മാത്രമല്ല, ദീപാവലിക്ക് റിലീസ് ചെയ്യുന്ന അജയ് ദേവഗണിന്റെ ശിവായി, കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹൈ മുഷ്‌കില്‍ എന്നീ ചിത്രങ്ങളുടെയും റിലീസ് കഴിഞ്ഞാണ് റയീസ് പ്രദര്‍ശനത്തിനെത്തുന്നത്.

തുടര്‍ച്ചയായ പരാജയളൊ, ഷാരൂഖിന്റെ റയീസ് തിയേറ്ററില്‍ എത്താന്‍ വൈകും

ക്രിസ്മസിന് ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദംഗലും പുറത്തിറങ്ങുന്നുണ്ട്.

തുടര്‍ച്ചയായ പരാജയളൊ, ഷാരൂഖിന്റെ റയീസ് തിയേറ്ററില്‍ എത്താന്‍ വൈകും

രാഹുല്‍ ദൊലൈക്കയാണ് ഷാരൂഖ് ചിത്രം റയീസ് സംവിധാനം ചെയ്യുന്നത്.

തുടര്‍ച്ചയായ പരാജയളൊ, ഷാരൂഖിന്റെ റയീസ് തിയേറ്ററില്‍ എത്താന്‍ വൈകും

ഈറോസ് ഇന്റര്‍നാഷ്ണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒപ്പം സഹനിര്‍മ്മാതാവായി ഷാരൂഖും പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Shah Rukh Khan’s 'Raees' to move to 2017?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam