ഒരു മുറി വാടകക്കു വേണം, ഒരു ദിവസത്തേയ്ക്ക് എത്രയാകും? ആരാധകന് മറുപടിയുമായി സൂപ്പർ താരം

ബോളിവുഡിലു തെന്നിന്ത്യൻ സിനിമയിലും കൈനിറയെ ആരാധകരുളള താരമാണ് ഷാരൂഖ് ഖാൻ. സിനിമയുടെ ജനറേഷൻ മാറിയിട്ടും ഷാരൂഖിന് പകരക്കാരനെ ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നും ബോളിവുഡിന്റെ അവസാന വാക്ക് എസ് ആർകെ തന്നെയാണ്. പഴയ തലമുറയിൽപ്പെട്ട് നടിമാരായാലും ന്യൂജെൻ താരങ്ങളായാലും ഇവരുടെ റോമിയോ എസ്ആർകെ തന്നെയാണ്. പുതിയ നടിമാരിൽ പലരും എസ് ആർകെയുടെ നായിക സ്വപ്നം കാണുന്നവരാണ്.

ബോളിവുഡ് ചിത്രങ്ങൾ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു ഇടമാണ് ഷാരൂഖിന്റെ സ്വപ്ന ഭവനമായ മന്നം. താരത്തിന്റേയും ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് മന്നം. പലപ്പോഴും തന്റെ സ്വപ്ന ഭവനത്തെ കുറിച്ച് താരം വൈകാരികമായി സംസാരിക്കാറുണ്ട്. അത്രത്തോളം എസ്ആർകെയുടെ ഹൃദയത്തോട ചേർന്ന് നിൽക്കുന്നുണ്ട് മുംബൈയിലെ ഈ വീട്. ഇപ്പോഴിത മന്നത്തിന്റെ മുറി വാടകയ്ക്ക് ചോദിച്ച ആരാധകന് ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് താരം.

 ഒരു ദിവസത്തെ   വാടക

ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം സംവദിക്കാറുണ്ട്. തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയും, അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യാറുണ്ട്. ഇപ്പോഴി ട്വിറ്ററിൽ ആസ്ക് മീ എനിതിങ്ങിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തയിരിക്കുകയാണ് കിങ് ഖാൻ. മന്നത്തിന്റെ ഒരു മുറി വാടകയ്ക്ക് വേണമെന്നും, എത്ര രൂപയാണ് ഒരുദിവസത്തെ വാടകയെന്നും ആരാധകൻ ചോദിക്കുന്നു.

   താരത്തിന്റെ  മറുപടി

ഉടൻ തന്നെ ചോദ്യത്തിന് ഉത്തരവുമായി താരം എത്തുകയായിരുന്നു. 30 വർഷത്തെ കഠിനാധ്വാനം വേണ്ടി വരുമെന്നായിരുന്നു മറുപടിയായി താരം പറഞ്ഞത്. ഇത് കൂടാതെ നിരവധി ചോദ്യങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇതിനെല്ലാം ഉത്തംര നൽകുകയും ചെയ്തു. എന്നാൽ സെക്ഷൻ തുടങ്ങുന്നതിനു മുൻപ് തന്നെ 20 ചോദ്യങ്ങൾ മാത്രമേ ചോദിക്കാൻ പാടുള്ളുവെന്നും താരം പറഞ്ഞിരുന്നു. തനിയ്ക്ക് ഷേവ് ചെയ്യാൻ പോണം എന്നായിരുന്നു ഇതിന് രസകരമായ കാരണം താരം നൽകിയത്.

കെമിസ്ട്രി വിദ്യാർഥികൾക്ക്

ചോദ്യോത്തര സെക്ഷനിൽ കെമിസ്ട്രി വിദ്യാർഥികൾക്ക് എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ എന്നും ആരാധകൻ ചോദിച്ചിരുന്നു. ഇതിന് ഏറെ രസകരമായിട്ടാണ് എസ്ആർകെ മറുപടി നൽകിയത്. ഈ ചോദ്യത്തിനുളള ഉത്തരം ഞാൻ കെമിസ്ട്രി ടീച്ചറിന് അയക്കാമെന്ന് പറഞ്ഞു കൊണ്ട് നടി സുസ്മിത സെന്നിന് ടാഗ് ചെയ്യുകയായിരുന്നു.

 ഇളയമകനിൽ നിന്ന പഠിച്ചത്

ബോളിവുഡിലെ ലിറ്റിൽ സ്റ്റാറാണ് എസ്ആർകെയുടെ ഇളയമകൻ അബ്റാം ഖാൻ. താരത്തിനോടൊപ്പം എപ്പോഴും കുഞ്ഞ് അബ്രം കൂടെയുണ്ടായിരിക്കും. മകനുമായുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുമുണ്ട്. അഭിമുഖങ്ങളിലെ ഒരു സ്ഥിര ചോദ്യമാണ് അബ്രാം . പതിവ് പോലെ കുഞ്ഞ് അബ്രാമും സെക്ഷനിൽ ചർച്ച വിഷയമായിരുന്നു. മകനിൽ നിന്ന് എന്താണ് പഠിച്ചതെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. നിങ്ങൾ വിശന്ന് ഇരിക്കുകയോ, ദേഷ്യപ്പെട്ട് ഇരിക്കുകയോ ആണെങ്കിൽ ഇഷ്ടപ്പെട്ട വീഡിയോ ഗെയിം കളിച്ചു കൊണ്ട് കറച്ചു കരയുക എന്നായിരുന്നു മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X