ക്യാമറയ്ക്ക് മുന്നിൽ മുഖം മറച്ച് താരപുത്രൻ, മുന്നിൽ നിന്ന് മാറൂ..
താരങ്ങളെക്കാൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കുഞ്ഞുങ്ങളാണ്. കുട്ടികൾ എവിടെ തിരിഞ്ഞാലും നിഴലു പോലെ ക്യാമറ കണ്ണുകൾ പിന്നാലെ കാണും. പലപ്പോഴും ഇത് കുഞ്ഞുങ്ങളുടെ പ്രൈവസിയെ നല്ല രീതിയിൽ ബാധിക്കാറുണ്ട്. ഇതിനെതിരെ താരങ്ങൾ രൂക്ഷ വിമർശനവുമായി രംഗത്തെത്താറുമുണ്ട്.

സെയ്ഫ്-കരീന താരദമ്പതികളുടെ മകൻ തൈമൂർ , ഷാരൂഖിന്റെ ഇളയ മകൻ അബ്റാം, ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ താരദമ്പതികളുടെ മകൾ ആരാധ്യ, എന്നിവരാണ് പാപ്പരാസികളുടെ സ്ഥിരം ഇരകൾ. ഇപ്പോഴിതെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാരൂഖ് ഖാന്റെ മകൻ അബ്റാമിന്റെ വീഡിയേയാണ്. തനിയ്ക്ക് നേരെ പാഞ്ഞടുത്ത ക്യാമറ കൂട്ടത്തോട് മാറി നിൽക്കാൻ പറയുന്ന വീഡിയോയാണിത്.
നടി റാണി മുഖർജിയുടെ മകൾ അദിരയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു താരപുത്രൻ. അബ്റാം എത്തിയതോടെ കാറിന് ചുറ്റും ക്യാമറ കണ്ണുകൾ പാഞ്ഞ് അടുക്കുകയായിരുന്നു. തനിയ്ക്ക് ചുറ്റിൽ നിന്ന് മാറി നിൽക്കാൻ താരപുത്രൻ കൈ കൊണ്ട് ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും പിൻമാറാൻ പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ തയ്യാറായില്ല. തുരുതുരാ വരുന്ന ക്യാമറ ക്ലിക്കുകളിൽ നിന്ന് മുഖം രക്ഷിക്കാൻ അബ്റാം കൈ കൊണ്ട് മുഖം മറയ്ക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


Click it and Unblock the Notifications