Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
പിറന്നാൾ ആഘോഷിക്കുന്ന താരപുത്രിയോട് അമ്മയ്ക്ക് പറയാനുള്ളത്...
ബോളിവുഡ് കോളങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന താരപുത്രിയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. താരപുത്രിയുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിൽ പോലും താരപുത്രിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. അച്ഛന്റെ ആരാധകർ തന്നെയാണ് കൂടുതലും സുഹാനയുടേയും ഫാൻസ് ലിസ്റ്റിലുളളത്. ഈ താരാരാധന പലപ്പോഴും താരപുത്രിയ്ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്.

ഇന്ന് സുഹാനയുടെ 21ാം പിറന്നാളാണ്. താരപുത്രിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് അമ്മ ഗൗരി ഖാന്റെ പിറന്നാൾ ആശംസയാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകൾക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്, സുഹാനയുടെ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. .
Recommended Video
പിറന്നാൾ ആശംസകൾ, ഇന്നും നാളെയും എല്ലായിപ്പോഴും നിന്നെ സ്നേഹിക്കപ്പെടും എന്നായിരുന്നു ഗൗരി കുറിച്ചത്. താരപത്നിയുടെ പിറന്നാൾ ആശംസ വൈറലായിട്ടുണ്ട്. ആരാധകരും താരങ്ങളും സുഹാനയ്ക്ക് പിറന്നാൾ ആശംസ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്. നടൻ സഞ്ജയ് കപൂറിന്റെ മകൾ ഷാനയ കപൂറും സുഹാനയ്ക്ക് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. സുഹാനയുടെ അടുത്ത സുഹൃത്താണ് ഷാനായ. താരപുത്രിമാരുടെ കുട്ടിക്കാലത്തെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സുഹാനയ്ക്ക് പിറന്നാൾ ആശംസ നേർന്നത്. കൂടാതെ നടി അനന്യ പാണ്ഡെയും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.
സുഹാനയുടെ സിനിമ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പഠനത്തിന് ശേഷം മാത്രമേ സിനിമയിൽ എത്തുകയുള്ളുവെന്ന് ഷാരൂഖ് മുൻപ് വെളിപ്പെടുത്തിയിരുന്നു. വിദേശത്ത് ആക്ടിങ്ങ് കോഴ്സ് പൂർത്തിയാക്കി തിരികെ എത്തിയിരിക്കുകയാണ്. സുഹാന അഭിനയിച്ച ഒരു നാടകം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വലിയ ചർച്ചയായിരുന്നു. എസ്ആർകെ തന്നെയാകും മകളെ ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് കൊണ്ട് വരിക.
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ