സത്യത്തില്‍ സല്‍മാനും ഷാരൂഖിനുമിടയിലെന്താ പ്രശ്‌നം
ബോളിവുഡിലെ നായകന്മാരുടെ ഈഗോ കൊണ്ടും മറ്റുമുണ്ടാകുന്ന ചെറിയ ചില പിണക്കങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടു നിന്ന് വലിയ ചര്‍ച്ചയാകുന്നത് സര്‍വ്വ സാധാരണമാണ്. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടു പോകുന്ന പിണക്കങ്ങള്‍ളുള്ളവര്‍ക്ക് ഷാരൂഖ് ഖാനും സല്‍മാഖാനും തീര്‍ത്തും അപവാദമാണ്.
എന്തൊക്കെയായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ ഇരുവരും പരസ്പരം വീര വാദങ്ങള്‍ പറയുകയും പഴി ചാരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ദാനച്ചടങ്ങിലെ ഇരുവരുടെയും പ്രകടനം കണ്ടു നിന്നവര്‍ സത്യത്തില്‍ ഒന്ന് ഞെട്ടി. കെട്ടിപിടിച്ചല്ലായിരുന്നോ സ്‌നേഹ പ്രകടനം.

സ്റ്റാര്‍ ഗിള്‍ഡ് അവാര്‍ഡ് ദാനച്ചടങ്ങിലാണ് ഇരുവരുടെയും ആരധകര്‍ക്ക് പ്രതീക്ഷ നല്‍കി അത് സംഭവിച്ചത്. സല്‍മാന്‍ ഖാനായിരുന്നു അവാര്‍ഡ് നിശയുടെ അവതാരകന്‍. ഷാരൂഖ് ഖാന്‍ വേദിയിലെത്തിയപ്പോള്‍, 2013ല്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തെ കുറിച്ച് സല്‍മാന്‍ വാചാലനായി. ചത്രം ബോക്‌സോഫീസില്‍ കോടികള്‍ വാരിയതിനെ അഭിനന്ദിച്ചു.
സല്‍മാന്‍ ഖാന്റെ പ്രകടനങ്ങള്‍ക്ക് ശേഷം ഷാരൂഖ് മൈക്കെടുത്തു. പിന്നെ ഷാരൂഖിന്റെ വക സല്‍മാന് പ്രശംസകളുടെ പൂമഴയായിരുന്നു. രാജ്യം കണ്ട ഏറ്റവും നല്ല എന്റെര്‍ടെയ്‌നര്‍മാരിലൊരാളാണ് സല്‍മാനെന്നാണ് ഷാരൂഖ് പറഞ്ഞത്. അവാര്‍ഡ് സ്വീകരിക്കാനായി ഷാരൂഖ് രണ്ട് തവണ വേദിയിലെത്തിയപ്പോഴും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു.
ഇതൊക്കെ കണ്ട് അധികമങ്ങ് സന്തോഷിക്കാന്‍ വരട്ടെ. ചിലപ്പോള്‍ ഇത് ആ വേദിയില്‍ മാത്രം ഒതുങ്ങുന്ന സ്‌നേഹപ്രകടനമായിരിക്കാം. കഴിഞ്ഞ ഇഫ്താറിന് ഇതുപോലെ ഇരുവരും ഒരു പരിപാടിയില്‍ പങ്കെടുക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുന്നു എന്ന് വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അധികം വൈകാതെ അതിനുള്ള വിശദീകരണവുമായി സല്‍മാനെത്തി. ഒരു കെട്ടിപ്പിടിത്തതിലൂടെ തീരുന്നതല്ല തങ്ങളുടെ പിണക്കം എന്നായിരുന്നു പ്രതികരണം.


Click it and Unblock the Notifications