»   » ഫോട്ടോയെടുക്കാന്‍ ഒപ്പം കൂട്ടിയില്ലെങ്കില്‍ മകന് ദേഷ്യംപിടിക്കുമെന്ന് ഷാരൂഖ് ഖാന്‍

ഫോട്ടോയെടുക്കാന്‍ ഒപ്പം കൂട്ടിയില്ലെങ്കില്‍ മകന് ദേഷ്യംപിടിക്കുമെന്ന് ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖിന്റെ പൊതുപരിപാടികളിലെ പ്രധാന സാന്നിധ്യമാണ് ഇളയമകന്‍ അബ്രാം. മകനോടുള്ള വാത്സ്യല്യം മൂലം ഷാരൂഖ് കൂടുതല്‍ സമയം അവനോടൊപ്പം ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഷാരൂഖിനെ പോലെ മറ്റൊരു സൂപ്പര്‍കാരമാണ് ഇപ്പോള്‍ മകന്‍ അബ്രാമും. ആരാധകരെ കാണാന്‍ പിതാവെത്തുമ്പോള്‍ മകനും ഒപ്പമുണ്ടാകും. പിതാവിനൊപ്പം കൈകള്‍ വീശുന്നതും അബ്രാമിന്റെ സ്വഭാവമായി മാറിയിട്ടുണ്ട്.

പിതാവിനൊപ്പം എല്ലാ ഫോട്ടോകളിലും ഇടംപിടിക്കണമെന്നാണ് ഇപ്പോള്‍ അബ്രാമിന്റെ മറ്റൊരു നിര്‍ബന്ധം. ആര്‍ ഫോട്ടോയെടുത്താലും അബ്രാമിനെയും ഒപ്പം കൂട്ടണമെന്ന് ഷാരൂഖും പറയുന്നു. അടുത്തിടെ ദുബായില്‍നിന്നും മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍വെച്ചുണ്ടായ സംഭവത്തെക്കുറിച്ച് ഷാരൂഖ് വിശദീകരിക്കുകയും ചെയ്തു.

 srk-holi

എയര്‍പോര്‍ട്ടില്‍വെച്ച് ആരാധകര്‍ ഒട്ടേറെപേര്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കുമൊപ്പവും ചിത്രമെടുത്തു. അബ്രാമും ചിത്രത്തില്‍ തന്നോടൊപ്പമുണ്ടായിരുന്നു. പകുതിയില്‍വെച്ച് സുരക്ഷാഭടന്‍ രവി മകനെ തന്റെ അരികില്‍നിന്നും മാറ്റി. ഉടന്‍ പ്രതിഷേധവും തുടങ്ങി. തന്റെ ചിത്രമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു അവന്റെ പരാതി. അതില്‍ ദേഷ്യപ്പെട്ടെന്നും ഷാരൂഖ് പറഞ്ഞു.

റയീസിന്റെ പ്രചരണാര്‍ഥം അടുത്തിടെ ട്രെയിനില്‍ സഞ്ചരിച്ചപ്പോഴും മകന്‍ ഒപ്പമുണ്ടായിരുന്നു. യാത്രയില്‍ മകന്‍ ഒപ്പമുണ്ടെങ്കില്‍ രസകരമാണ്. ആദ്യമായാണ് അവന്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. ഒരിക്കലും അവന്‍ ശല്യക്കാരനായില്ലെന്നും ഷാരൂഖ് പറഞ്ഞു.

English summary
Shah Rukh Khan says AbRam gets angry when not allowed to be clicked

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam