‘പുകവലി നിർത്താൻ എന്ത് ചെയ്യണം’; സൂപ്പർ താരത്തിനോട് ആരാധകൻ, മാസ് മറുപടി നൽകി താരം

ബോളിവുഡിലും തെന്നിന്ത്യയിലും ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് നടൻ‌ ഷാരൂഖ് ഖാൻ. തുടർച്ചയായുള്ള സിനിമ പരാജയങ്ങളെ തുടർന്ന് ഷാരൂഖ് കുറച്ചു നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. സീറോ എന്ന ചിത്രത്തിനു ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേള എടുത്തത്. താരത്തിന്റെ മടങ്ങി വരവിനെ കുറിച്ചുള്ള ആരാധകർക്കിടയിൽ സജീവ ചർച്ചയാണ്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണെങ്കിലും നിർമാതാവിന്റെ റോളിൽ താരം ഈ വർഷം രംഗത്തെത്തിയിരുന്നു.ബോളിവുഡിലെ ജൂനിയർ ആർടിസ്റ്റുകളുടെ കഥ പറയുന്ന കാംയാബ് എന്ന കൊച്ചുചിത്രം നിർമിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ കമ്പനിയാണ്.

രാജ്യത്ത് ലേക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവായിരിക്കുകയാണ് ഷാരൂഖ് ഖാൻ. ദിവസങ്ങൾക്ക് മുൻപ് കൊറോണ കാലത്തെ കുറിച്ച് ഒരു വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോഴിത ട്വിറ്ററിൽ ട്രെന്റിങ്ങാവുന്നത് താരത്തിന്റെ ഷാരൂഖ് ഖാന്റെ ചോ​ദ്യോത്തര സെഷനാണ്. #AskSRK എന്ന ടാഗോടെ വന്ന ചോദ്യങ്ങൾക്കെല്ലാം താരം ഉത്തരം നൽകുകയും ചെയ്തു. ചോ​ദ്യോത്തര സെഷനിൽ രസകരമായ നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. ഇതിന് താരം നൽകിയ മറുപടി ട്രെന്റിങ്ങാവുകയാണ്...

സ്ലോ ഡൗൺ നല്ലതാണ്

ലോക്ക് ഡൗൺ കാലത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ നമുക്കൊല്ലാവർക്കും ഇതുപോലെ കുതിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സ്ലോഡൗൺ ആവശ്യമാണ്. ജീവിതത്തെക്കുറിച്ച് പ്രകൃതിയെക്കുറിച്ചും ഇത് നമ്മളെ കൂടുതൽ ചിന്തിപ്പിക്കുകയും ഓർമിപ്പിക്കുകയും ചെയ്യും. സിനിമാ ഇൻഡസ്ട്രിയെക്കുറിച്ചാണെങ്കിൽ ഈ കാലവും നമ്മൾ അതിജീവിക്കും. നമ്മൾക്കെല്ലാം ഒരു പ്രെസ് ബട്ടണും പോസ് ബട്ടണുമുണ്ട്. അത് റീസെറ്റ് ചെയ്യപ്പെടുകയും പ്ലേ മൂഡിൽ എത്തുകയും ചെയ്യും.

പുകവലി ഉപേക്ഷിക്കാൻ

ലോക്ക് ഡൗണിനെ കുറിച്ച് മാത്രമല്ല ജീവിതത്തിലേയ്ക്കുള്ള നിർദ്ദേശങ്ങളും താരത്തിനോട് ചോദിക്കുന്നുണ്ട്. പുകവലി നിർത്താനായുളള ട്വിപ് താരത്തിനോട് ഒരു ആരാധകൻ ചോദിച്ചിരുന്നു. ബോളിവുഡിലെ തന്നെ ഏറ്റവും വലിയ പുകവലിക്കാരനോടായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് വളരെ രസകരമായ മറുപടിയാണ് ഷാരൂഖ് നൽകിയത്.നിങ്ങൾ തെറ്റായ സ്ഥലത്താണ് ഉത്തരം അന്വേഷിക്കുന്നത് സുഹൃത്തേ. നിങ്ങളുടെ ശ്രമങ്ങൾക്ക് വിജയാശംസകൾ".- താരം ട്വീറ്റ് ചെയ്തു.

കരിയർ ഉപേക്ഷിക്കേണ്ട സമയമായോ

സീറോയുടെ പരാജയത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷാരൂഖ്. തുടർച്ചയായ പരാജയത്തിന് ശേഷമായിരുന്നു സീറോയുമായി താരം എത്തിയത്. സീറോ പരാജയമായാൽ സിനിമയിൽ നിന്ന വിട്ട് നിൽക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. സിനിമ പുറത്തിങ്ങിയ ശേഷം ആ വക്ക് കൃത്യമായി പാലിക്കുകയും ചെയ്തു. ഇപ്പോഴിത സിനിമയിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഒരു ആരാധകൻ താരത്തിനോട് ചോദിച്ചിരുന്നു. ''ജീവിതത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. കരിയര്‍ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പര്‍ താരം എങ്ങനെ അറിയും?'' എന്നായിരുന്നു ആരാധകന്റെ ചോദ്യം. ' തനിയ്ക്ക് അറിയില്ലല്ലോ. നിങ്ങള്‍ ഈ ചോദ്യം സൂപ്പര്‍താരത്തോടു ചോദിക്കൂ, നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി.' എന്നുള്ള മാസ് മറുപടിയായിരുന്നു നൽകിയത്.

  സൽമാൻഖാൻ  ഷാരൂഖ്ഖാൻ

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഷാരൂഖാനും സൽമാൻഖാനു തമ്മിലുള്ള സൗഹൃദവും പിണക്കവും ചർച്ചയാകാറുണ്ടായിരുന്നു. സൽമാൻ ഖാൻ കൊറോണ കാലത്ത് സ്നേഹം പകരൂയെന്ന സന്ദേശവുമായി പുറത്തിറക്കിയ 'പ്യാർ കൊറോണ എന്ന ഗാനം പുറത്തിറക്കിയിരുന്നു. ഇതിനെ കുറിച്ചായിരുന്നു എസ് ആർകെയുള്ള ചോദ്യം.ഭായ് (സൽമാൻ) മികച്ച ഗായകനും അവിവാഹിതനും ആണ്" ഷാരൂഖ് മറുപടി നൽകി.

അടുത്ത ചിത്രം

ഷാരൂഖന്റെ ബോളിവുഡ് റീ എൻട്രിയെ കുറിച്ചും ആരാധകർ ചോദിച്ചു . ഷാരൂഖ് എന്ന് ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നുള്ള ഗോസിപ്പുകൾ കേട്ട് മടുത്തെന്നും താരം പറഞ്ഞു, സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണിൽ ഒരുപാട് തിരക്കഥകൾ വായിച്ച് കാണുമല്ലോ, ഏതെങ്കിലുമൊന്നിൽ ഒപ്പുവെക്കു എന്നായിരുന്നു ഒരു ആരാധകന്റെ അഭ്യർഥന.ഒപ്പുവെക്കാം, ആര് ഷൂട്ട് ചെയ്യും' എന്ന മറു ചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.

More from Filmibeat

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X