»   » എന്നെക്കാള്‍ സ്മാര്‍ട് മറ്റൊരുമില്ലെന്ന് ഷാരൂഖ് ഖാന്‍

എന്നെക്കാള്‍ സ്മാര്‍ട് മറ്റൊരുമില്ലെന്ന് ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ദില്ലി: മകന്‍ ആര്യന്‍ നിങ്ങളെക്കാള്‍ സ്മാര്‍ട് ആണോ എന്ന ചോദ്യത്തിന് എന്നെക്കാള്‍ സ്മാര്‍ട് ആരുമില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ സ്മാര്‍ട് ഉത്തരം. അടുത്തിടെ ആര്യന്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയത്. ആര്യനെ കൂടാതെ സുഹാനയെന്ന മകളും അബ്രാം എന്ന മകനും ഷാരൂഖിനുണ്ട്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്കെല്ലാം സ്വതസിദ്ധമായ രീതിയില്‍ സരസമായിട്ടായിരുന്നു ഷാരൂഖിന്റെ പ്രതികരണം. മകന്‍ ഒരുപക്ഷേ തന്നേക്കാള്‍ നല്ല വസ്ത്രം ധരിക്കുന്നുണ്ടാകാം. കാരണം അവന്‍ എന്റെ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അവന്‍ സ്മാര്‍ട് അല്ല. മൂന്നുവയസുകാരന്‍ അബ്രാമും എന്നെക്കാള്‍ സ്മാര്‍ട് അല്ല. കുടുംബത്തിനുള്ളിലും പുറത്തും താന്‍ തന്നെയാണ് സ്മാര്‍ട് എന്ന് ഷാരൂഖ് പറഞ്ഞു.

srk

രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഷാരൂഖ് പങ്കുവെച്ചു. കഴിഞ്ഞ 10-15 വര്‍ഷങ്ങളായി നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലാണ്. വസ്ത്രവും പാര്‍പ്പിടവുമൊക്കയായിരുന്നു ഇന്ത്യക്കാരുടെ പ്രാഥമിക ആവശ്യം. അതുകഴിഞ്ഞതോടെ എന്റര്‍ടെയ്ന്റിലേക്ക് മാറുകയാണ്. ഐപിഎല്ലിന്റെയും കബഡി ലീഗിന്റെയുമൊക്കെ പ്രചാരം ഇതിന് ഉദാഹരണമാണ്.

രാജ്യത്തെ കുട്ടികള്‍ക്കുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. കുട്ടികള്‍ ഇപ്പോള്‍ ഇന്‍ഡോര്‍ കളികളിലാണ് താത്പര്യം. ഐപാഡും, ഐഫോണും, ടെലിവിഷനുമൊക്കെയാണ് അവരുടെ കൂട്ടുകാര്‍. എന്നാല്‍, രാജ്യത്തെ കുട്ടികളോട് തനിക്ക് പറയാനുള്ളത് പുറത്തുപോകണമെന്നാണ്. മാതാപിതാക്കളോട് തങ്ങളെ പുറംലോകം കാണിക്കണമെന്ന് കുട്ടികള്‍ പറയണമെന്നും ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.

English summary
Shah Rukh Khan says Nobody Is Smarter Than Me

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam