ഷാരൂഖ് ഖാന്റെ മകനെ രണ്ട് പെണ്‍കുട്ടികള്‍ ചുംബിച്ചു
ബോളിവുഡ് കിംഗ് ഖാനെന്ന് വിശേഷണമുള്ള ഷാരൂഖിന്റെ മകന്‍ അച്ഛന്റെ വഴിയേ പോകുമെന്ന കാര്യം ഏതാണ്ട് തീരുമാനമായി. ഷാരൂഖിനെ കുറിച്ച് അത്രയധികം ഗോസിപ്പൊന്നും വന്നിരുന്നില്ല. എന്നാല്‍ ജൂനിയര്‍ ഷാരൂഖിന്റെ കാര്യം അങ്ങനെയല്ല. ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം നേടുകയാണ് കക്ഷി.
എന്ത് കിട്ടിയാലും ആഘോഷിക്കുന്ന സോഷ്യല്‍ മീഡിയയ്ക്ക് കഴിഞ്ഞ ദിവസം ഒരു ഫോട്ടോ കിട്ടി. കിട്ടിയപാടെ അത് തരംഗമാകുകയും ചെയ്തു. മറ്റൊന്നുമല്ല, കിംഗ് ഖാന്റെ മകന്‍ ആര്യ ഖാനെ രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ചുബിക്കുന്ന ചിത്രം തന്നെ.

ആര്യ ഖാന്റെ ഇരുകവിളിലും രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ചുംബിക്കുന്ന ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പടര്‍ന്നുപിടിക്കുകയാണിപ്പോള്‍. ഏതോ നിശാ പാര്‍ട്ടിയ്ക്കിടെയാണ് ചിത്രം പകര്‍ത്തിയത്.
താര പുത്രനെ ചുംബിക്കുന്ന ചിത്രം ചുംബിച്ച രണ്ട് കുട്ടികളില്‍ ഒരാളാണ് ട്വിറ്ററില്‍ ഇട്ടത്. Arya Khna the ladies man എന്നായിരുന്നു തലക്കെട്ട്. എന്തായാലും ബോളിവുഡ് ഗോസിപ്പുവീരന്മാരുടെ കയ്യില്‍ സംഭവം കിട്ടി. സംവിധായകരില്‍ ചിലര്‍ ആര്യയെ കണ്ടുവച്ചതായും കേള്‍ക്കുന്നു.


Click it and Unblock the Notifications











