For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ലെന്ന് ആര്യൻ തെളിയിച്ചു'; സ്റ്റാർ കിഡായിട്ടും അവസ്ഥയിതല്ലേയെന്ന് ആരാധകർ!

  |

  ഷാരൂഖ് ഖാൻ മാത്രമല്ല അദ്ദേഹത്തിന്റെ മക്കൾക്കും ഭാര്യയ്ക്കും പോലും നിരവധി ആരാധകരുണ്ട്. ഷാരൂഖ് കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ എപ്പോഴും ആരാധകർക്ക് താൽപര്യമാണ്. ഷാരൂഖ് കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര‌മാണ് മൂത്ത മകൻ ആര്യൻ ഖാൻ. അച്ഛനെപ്പോലും മകനും സിനിമയുടെ വെള്ളി വെളിച്ചത്തിൽ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ആരാധകർ. 2021 ആര്യന് അത്ര സുഖകരമായ വർഷമായിരുന്നില്ല.

  'ഭാവന ചേച്ചിക്കൊപ്പം ഇസക്കുട്ടൻ'; ഉറ്റ ചങ്ങാതിയാണ് ഭാവനയെന്ന് കുഞ്ചാക്കോ ബോബൻ!

  മകന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടന്ന പലവിധ സംഭവങ്ങളാൽ ഷാരൂഖും ഭാര്യ ​ഗൗരിയുമടക്കം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. നാളുകളോളം പ്രയാസം നിറഞ്ഞ വഴികളിലൂടെ നടന്നാണ് ആര്യനും ഷാരൂഖും വീണ്ടും സമൂഹത്തിൽ സജീവമായത്. ഇപ്പോൾ വീണ്ടും ആര്യൻ ഖാനെ ട്രോളുകയാണ് പാപ്പരാസികൾ. എപ്പോഴും എന്തിനാണ് മസില് പിടിച്ച് ആ​ഗ്രി യങ് മാൻ മുഖവുമായി നടക്കുന്നത് എന്നാണ് ആര്യൻ നേരിടുന്ന വിമർശനം. ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് മത്സരം കാണാൻ ആര്യൻ ഖാനും സുഹാനയും അബ്റാമും നേരിട്ടെത്തിയിരുന്നു.

  'കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തിമായി, ഒരുപാട് കരഞ്ഞു'; ​ഗർഭകാലത്തെ കുറിച്ച് പാർവതി വിജയ്

  മത്സരത്തിനിടെ ആവേശം തീർത്തായിരുന്നു സുഹാനയും അബ്റാമും ഗാലറിയിൽ ഇരുന്നത്. സുഹാനയുടെ അടുത്ത സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയും ഒപ്പമുണ്ടായിരുന്നു. ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമകൾ. ഐപിഎൽ കാണാനെത്തിയപ്പോൾ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മസിലുപിടിച്ച് ​ഗൗരവം നിറഞ്ഞ മുഖവുമായിട്ടാണ് ആര്യൻ ഖാൻ ഇരുന്നത്. സഹോദരി സുഹാനയ്ക്കൊപ്പമുള്ള സെൽഫിയിലും ​ഗൗരവം വിടാതെയാണ് ആര്യൻ പ്രത്യക്ഷപ്പെട്ടത്. ഐപിഎൽ കാണാനെത്തിയ ബോളിവുഡ് സെലിബ്രിറ്റി കിഡ്സിന്റെ ചിത്രങ്ങൾ വളരെ വേ​ഗത്തിൽ വൈറലായിരുന്നു. ഫോട്ടോകൾ വൈറലായതോടെ സുഹാനയും അബ്രാമും അനന്യയും ആർത്തുല്ലസിച്ച് ചിരിക്കുമ്പോൾ‌ ആര്യൻ മാത്രം എന്താണ് ​ഗൗരവത്തിൽ എന്നാണ് പ്രത്യക്ഷപ്പെട്ട ചോദ്യങ്ങളിൽ ഏറെയും.

  'ആര്യന് ചിരിക്കാനറിയില്ലേ?, ഒരിക്കലും ചിരിച്ച് കണ്ടിട്ടില്ലല്ലോ?' തുടങ്ങി നിരവധി ചോദ്യങ്ങളും താരപുത്രന്റെ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. അതിൽ ചിലർ ആര്യനെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. 'പണം കൊണ്ട് സന്തോഷകരമായ ജീവിതം വാങ്ങാനോ... ജീവിക്കാനോ ആർക്കും സാധിക്കില്ലെന്ന് ആര്യനിലൂടെ പഠിച്ചു. സ്റ്റാർ‌ കിഡ് ആയിട്ടും ‌വലിയ സമ്മർദ്ദമല്ലേ ആര്യൻ നേരിടുന്നത്... സൂപ്പർ താരത്തിന്റെ മകനാണെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ എന്താണ് കാര്യം' എന്നിങ്ങനെയായിരുന്നു കുറിച്ചത്. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ തകർത്തടിച്ച ആൻന്ദ്രെ റസ്സലിന്റെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ആറ് വിക്കറ്റിനാണ് കൊൽക്കത്ത ജയിച്ചത്.

  ഷാരൂഖ് ഇപ്പോൾ ഷൂട്ടിങ് തിരക്കിലാണ്. പത്താൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഷാരൂഖ് വിദേശത്തേക്ക് പോയിരിക്കുന്നത്. സീറോ സിനിമയുടെ പരാജയത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഷാരൂഖ് വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പത്താൻ. ദീപിക പദുകോണാണ് ചിത്രത്തിൽ നായിക. കഴിഞ്ഞ ദിവസം 56വയസുള്ള ഷാരുഖ് ഖാന്റെ ഫിറ്റ്നസ് വ്യക്തമാക്കുന്ന ചിത്രം മകൾ സുഹാന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 'ഉഫ്... 56 വയസുള്ള എന്റെ അച്ഛൻ. ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല' എന്ന കുറിപ്പോടെ പത്താൻ ഹാഷ്ടാഗോടെയാണ് അച്ഛന്റെ വൈറൽ ചിത്രം സുഹാന പങ്കുവെച്ചത്. നേരത്തെ ഗൗരിഖാനും ഷാരുഖിന്റെ പത്താൻ ലുക്ക് പങ്കുവച്ചിരുന്നു. സിദ്ധാർഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധാനം. 2023ൽ പത്താൻ തിയേറ്ററുകളിലെത്തും.

  Read more about: shah rukh khan
  English summary
  Shah Rukh Khan son Aryan Khan's angry young man face gets trolled by netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X