For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എയർപോർ‌ട്ടിൽ സകുടുംബം ഷാരൂഖ് ഖാൻ, ആരാധകനിൽ നിന്ന് അച്ഛനെ ബോഡി​ഗാർഡിനെപ്പോലെ സംരക്ഷിച്ച് ആര്യൻ ഖാൻ!

  |

  സിനിമാ പ്രേമികൾ എത്ര കണ്ടാലും മതിവരാത്തൊരു വിസ്മയമാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ ഷാരൂഖ് ഖാൻ. കിങ് ഖാൻ, ബോളിവുഡ് ബാദ്ഷാ, പ്രണയ നായകന്‍, ഡോണ്‍, എസ്ആര്‍കെ എന്നിങ്ങനെ നിരവധി പേരുകളില്‍ ആരാധകര്‍ ഷാരൂഖ് ഖാനെ വിശേഷിപ്പിക്കാറുണ്ട്.

  മുംബൈ ബാദ്രയിൽ സ്ഥിതി ചെയ്യുന്ന ഷാരൂഖിന്റെ വസതിയായ മന്നത്തിന് മുന്നിൽ ദിവസവും താരത്തെ ഒരു നോക്ക് കാണാനാകുമെന്ന പ്രതീക്ഷയിൽ എത്തിച്ചേരുന്നത് നിരവധി പേരാണ്.

  Also Read: 55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ

  അമ്പത്തിയാറ് വയസ് പിന്നിട്ടുവെങ്കിലും അതൊന്നും എസ്ആർകെയുടെ മുഖത്തോ ശരീരത്തിലോ ചിരിയിലോ പ്രേക്ഷകന് കാണാൻ‌ സാധിക്കില്ല. എപ്പോഴും ചിരിച്ച് പ്രകാശം നിറഞ്ഞ മുഖവുമായിട്ടാണ് അദ്ദേഹം എവിടേയും എത്താറുള്ളത്.

  അച്ഛൻ ഇത്രയേറെ പോസിറ്റിവിറ്റി വിതറുന്ന വ്യക്തിയായിട്ടും മൂത്തമകൻ ആര്യനെന്താണ് എപ്പോഴും ​ഗൗരവത്തോടെ മാത്രം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് എപ്പോഴും ആരാധകർ ചോദിക്കുന്ന ചോദ്യമാണ്.

  വളരെ നാളുകൾക്ക് ശേഷം ആദ്യമായി ഷാരൂഖ് ഖാനേയും കുടുംബത്തേയും ഒരുമിച്ച് എയർപോർട്ടിൽ വെച്ച് പാപ്പരാസികൾക്ക് കാണാൻ സാധിച്ചു. കുഞ്ഞ് അബ്രാം വരെയുണ്ടായിരുന്നു.

  Also Read: ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!

  സകുടുംബം മീഡിയയ്ക്ക് മുമ്പിൽ വളരെ വിരളമായി മാത്രമെ ഷാരൂഖാനെ കാണാറുള്ളു. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരൂഖിനുള്ളത്. മികച്ച നടനെന്നതിലുപരി ബോളിവുഡിലെ ബെസ്റ്റ് ഡാഡ്സിൽ ഒരാൾ കൂടിയാണ് ഷാരൂഖ് ഖാൻ.

  മക്കളാണ് ഷാരൂഖിന്റെ ലോകം. അതിൽ അബ്രാമാണ് ഷാരൂഖിന്റെ വീക്ക്നസ്. മുംബൈ എയർപോർട്ടിൽ വന്നിറ​ങ്ങിയ ഷാരൂഖ് മകൻ അബ്രാമിന്റെ കൈകളിൽ പിടിച്ചാണ് നടന്നുവരുന്നത്.

  പെടുന്നനെ താരത്തെ കാണാൻ തടിച്ച് കൂടിയവരിൽ ഒരാൾ ഷാരൂഖിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് സെൽഫിക്ക് പോസ് ചെയ്യിപ്പിക്കാൻ ശ്രമിച്ചു. ഉടൻ തന്നെ മൂത്ത മകൻ ആര്യൻ അച്ഛന്റെ ബോഡി ​ഗാർഡായി.

  കേറി ഇടപെട്ട് ആരാധകനെ മാറ്റി അച്ഛനും അനിയനും മറ്റ് കുടുംബാം​ഗങ്ങൾക്കും പോകാനുള്ള വഴിയൊരുക്കി ആര്യൻ. അനുവാദമില്ലാതെ ആരാധകൻ കൈയ്യിൽ പിടിച്ചതിന്റെ ദേഷ്യം ഷാരൂഖിന്റെ മുഖത്ത് പ്രകടമായിരുന്നു.

  ആര്യൻ മുതിർന്നതോടെ അച്ഛന് വേണ്ടി പലപ്പോഴും ആര്യനാണ് സാന്നിധ്യം അറിയിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. സഹോദരി സുഹാനയും ആര്യന് പിന്തുണയായുണ്ട്.

  ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഐപിഎൽ താരലേലത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ ആര്യൻ ഖാൻ സഹോദരി സുഹാനയ്ക്കൊപ്പം പങ്കെടുത്ത വീഡിയോ വൈറലായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ചാണ് ഇരുവരും ഇതിൽ പങ്കെടുത്തത്.

  ഷാരൂഖ് ഖാൻ ഇവിടെ എത്തിയിരുന്നില്ല. ആര്യൻ ഈ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജൂഹി ചൗളയും ഷാരൂഖ് ഖാനുമാണ് ഐപിഎല്ലിലെ പ്രധാന ടീമുകളിലൊന്നായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകൾ.

  ജൂഹി ചൗളയുടെ മകൾ ജാൻവി മേത്തയേയും സുഹാനയ്‌ക്കും ആര്യനുമൊപ്പം ലേലത്തിൽ പങ്കെടുത്തിരുന്നു. ബോളിവുഡിലെ ഭാവി നായകനായിട്ടാണ് ആര്യനെ ഷാരൂഖ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്.

  സിനിമാ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ഇപ്പോൾ. ഈ വർഷം തുടക്കം മുതൽ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താരം.

  ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ തിരികെ എത്തുന്ന നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 2018ൽ ആനന്ദ്.എൽ.റായി സംവിധാനം ചെയ്ത് റിലീസ് ചെയ്ത സീറോയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. പത്താൻ, ജവാൻ എന്നിവയാണ് ഉടൻ റിലീസിനെത്തുന്ന ചിത്രങ്ങൾ.

  Read more about: shah rukh khan
  English summary
  Shah Rukh Khan son aryan protected his father from stranger latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X