ഷാരൂഖ് സാരിയുടുത്താല്‍
കിംഗ് ഖാന്‍ ഷാരൂഖിന്റെ എത്രയെത്ര വേഷങ്ങള്‍ ഇതിനകം ബോളിവുഡ് കണ്ടുകഴിഞ്ഞു. എന്നാല്‍ ഷാരൂഖിനെ പെണ്ണായി സങ്കല്‍പ്പിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. വനിതാ ശാക്തീകരണത്തിന്റെ ഒരു വലിയ വക്താവായ ഷാരൂഖ് ഒരു ടെലിവിഷന്‍ പരിപാടിക്ക് വേണ്ടി സാരിയുടുത്തു.
'ഇന്ത്യാ പൂഛേഗാ സബ്‌സേ ഷാനാ കോന്‍' എന്ന ടെലിവിഷന്‍ പരിപാടിക്ക് വേണ്ടി കിംഗ്ഖാന്‍ സാരി ഉടുത്ത് പ്രത്യക്ഷപ്പെട്ടത്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളെ സന്തോഷിപ്പിക്കാനാണ് ഷാരൂഖ് സാരി ഉടുത്തത്. ശരിക്കും സ്ത്രീകള്‍ ഉടുക്കുന്നത് പോലെ നല്ല ഒന്നാന്തരം ചുവന്ന ചേല ഞൊറിഞ്ഞുടുക്കുകയായിരുന്നു. സാരി ഉടുക്കാന്‍ താരത്തെ വേദിയില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ സഹായിക്കുകയും ചെയ്തു.
എന്നാല്‍ ഷാരൂഖ് സാരി ഉടുത്ത് പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. നേരത്തേ ദീപികാ പദുക്കോണുമൊത്ത് അഭിനയിച്ച ചെന്നൈ എക്‌സ്പ്രസിന്റെ പ്രമോഷന്‍ പരിപാടിയില്‍ താരം സാരി ഞൊറിഞ്ഞുടുത്തിരുന്നു. വനിതാ ശാക്തീകരണത്തെ എക്കാലത്തും പിന്തുണയ്ക്കുന്നആള്‍ എന്ന സൂചന നല്‍കാന്‍ കൂടിയാണ് താരം സാരിയുടുത്തതെന്ന് ഒരു സംസാരമുണ്ട്. എന്നാല്‍ സംഭവം സംപ്രേഷണം നടത്തി ആരാധകരുടെ കണ്ണു തള്ളിക്കാനുള്ള നീക്കത്തിലാണ് ടെലിവിഷന്‍ ചാനല്‍.


Click it and Unblock the Notifications