»   » ഷാരൂഖിന്റെ റായിസിന് വേള്‍ഡ് വൈഡ് റിലീസ് ഉണ്ടാകുമോ?

ഷാരൂഖിന്റെ റായിസിന് വേള്‍ഡ് വൈഡ് റിലീസ് ഉണ്ടാകുമോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഇറോസ് വിതരണ കമ്പിനിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഒപ്പു വെച്ചു. ഇതോടു കൂടി ഷാരൂഖിന്റെ പുതിയ ചിത്രമായ റായിസിന് 2016 ഈദ് ദിനത്തില്‍ വേള്‍ഡ് വൈഡ് റിലീസിങ് ഉണ്ടാകും.

അമേരിക്കയിലും ബ്രിട്ടനിലും ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലായി ശൃംഖലയുള്ള ഇറോസ് ഇന്റര്‍നാഷ്ണലുമായി കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്‍ ഒപ്പു വെച്ചത്. റായിസ് എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് ഷാരൂഖ് ഖാന്‍.

raees-sharukh-khan

ബജ്രംഗി ഭായിജാന്‍ ഉള്‍പ്പടെയുള്ള നിരവധി സിനിമകളുടെ വിതരണക്കാരും ഇറോസ് ഇന്റര്‍നാഷ്ണലായിരുന്നു. രാഹുല്‍ ധൊലാക്കിയാണ് റായിസ് സംവിധാനം ചെയ്യുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖി, മഹീറ ഖാന്‍ എന്നിവരും ഷാരൂഖിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്വാനി ,ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്.

റായീസിനൊപ്പം, സല്‍മാന്റെ സുല്‍ത്താന്‍ എന്ന ചിത്രവും 2016ലെ ഈദ് ദിനത്തിലാണ് റിലീസ് ചെയ്യുന്നത്. ആദിത്യ ചോപ്രയാണ് സുല്‍ത്താന്‍ സംവിധാനം ചെയ്യുന്നത്. 2016 ഈദ് ദിനത്തില്‍ ഖാന്മാരുടെ ഒരു വലിയ യുദ്ധം തന്നെയാകും ബോക്‌സ് ഓഫീസില്‍ ഉണ്ടാകുക.

English summary
Next year, on Eid, the box office will witness the clash of two big films — Shah Rukh Khan's Raees and Salman Khan-starrer Sultan. While the trade has been abuzz with speculation about which film will do better, a new development on Raees’s distribution front seems to put things into perspective.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam