»   » ഷാറൂഖ് ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷണീയനെന്ന്

ഷാറൂഖ് ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷണീയനെന്ന്

Posted By:
Subscribe to Filmibeat Malayalam

ഷാറൂഖ് ഖാന്‍ ആരാ മോന്‍... ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ ഇരുപത്തിയഞ്ചു സെലിബ്രേറ്റികളുടെ പേരുപറയാന്‍ പറഞ്ഞാല്‍ അതില്‍ മുന്നിലുണ്ടാകും ബോളിവുഡിന്റെ കിംഗ് ഖാനെന്ന് വിശേഷണമുള്ള ഷാറൂഖ് ഖാന്‍.

ട്രസ്റ്റ് റിസേര്‍ച്ച് അഡൈ്വസറി എന്ന കമ്പനി ഇന്ത്യയിലെ പതിനാല് നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയനായ സെലിബ്രേറ്റികളില്‍ മുന്‍ നിരയിലുള്ള വ്യക്തിയായി ഷാറൂഖ് ഖാനെ കണ്ടെത്തിയത്. പ്രശസ്തരുടെ വിപണി മൂല്യം അളക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം.

Shah Rukh Khan

ഷാറൂഖിന് തൊട്ടുപിന്നില്‍ ബിഗ് ബി അമിതാഭ് ബച്ചനും മസില്‍മാന്‍ സല്‍മാന്‍ഖാനും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുമുണ്ട്. അമീര്‍ഖാനാണ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തിയും കത്രീന കൈഫും സച്ചന്‍ ടെന്‍ഡുക്കറുമെല്ലാം പിന്നാലെ വരുന്നു.

ആകെ ഇരുപത്തിയഞ്ച് പ്രശസ്തരെ ഉള്‍പ്പെടുത്തിയ പട്ടികയില്‍ മാധുരി ദീക്ഷിത്ത്, രവീന്ദ്രനാഥ് ടാഗോര്‍, ഗാംഗുലി, ലതാ മങ്കേഷ്‌കര്‍, ഐശ്വര്യ റായി ബച്ചന്‍, രേഖ, കരീന കപൂര്‍, ക്രിസ് ഗെയില്‍ തുടങ്ങിയവരും പെടുന്നു.

എന്തായാലും ഷാറൂഖ്, സല്‍മാന്‍, ധോണി, സച്ചിന്‍ തുടങ്ങിയവരെല്ലാം പരസ്യക്കമ്പനിക്കാര്‍ക്ക് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ പുതിയ പഠനം താരങ്ങളുടെ മാര്‍ക്കറ്റ് കൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Bollywood superstar Shahrukh Khan has topped a list of the most attractive personalities, beating the likes of Salman Khan and megastar Amitabh Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam