എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെനിന്നത് ഇവരാണ്! വൈറലായി ഷാരൂഖ് ഖാന്റെ ട്വീറ്റ്! കാണൂ
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ഷാരൂഖ് തന്റെ കരിയറിന് തുടക്കമിട്ടിരുന്നത്. പിന്നീട് റൊമാന്റിക്ക് ഹീറോയില്‍ നിന്നും ബോളിവുഡിലെ മുന്‍നിര സൂപ്പര്‍ താരമായി ഷാരൂഖ് മാറി.
നടന്‌റെ മുന്‍കാല ചിത്രങ്ങളെല്ലാം ഇപ്പോഴും ആരാധകരുടെ ഇഷ്ട സിനിമകളാണ്. തന്റെ കരിയര്‍ മാറ്റിമറിച്ച പ്രിയ സംവിധായകരെക്കുറിച്ച് ഷാരൂഖ് മനസു തുറന്നിരുന്നു. സംവിധായകന്‍ കരണ്‍ ജോഹറിനെയും ആദിത്യ ചോപ്രയെയും കുറിച്ചായിരുന്നു ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്.

തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് സൂപ്പര്‍ താരം പറയുന്നു. നമ്മുടെ സ്വപ്നങ്ങളേക്കാള്‍ അത് യാഥാര്‍ത്ഥ്യമാക്കുന്നവരാണ് പ്രധാനമെന്ന് മനസിലാക്കണമെന്നും ഷാരൂഖ് പറഞ്ഞു. സ്വപ്‌ന ജീവികളാകുന്നത് നല്ലതാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക് ദിശ കിട്ടിയില്ലെങ്കില്‍ ഗുണമില്ല.
ഇവരാണ് എന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കിയത്. എല്ലാ സ്വപ്‌നങ്ങള്‍ക്കൊപ്പവും ഇവരുണ്ടായിരുന്നു. ആദിത്യയും കരണും. എന്തുകൊണ്ട് നിങ്ങളോട് ഞാന്‍ ഇത് പറയുന്നു? കാരണം നിങ്ങള്‍ അറിയണം. നിങ്ങളുടെ സ്വപ്‌നങ്ങളേക്കാള്‍ അത് യാഥാര്‍ത്ഥ്യമാക്കുന്നവരാണ് പ്രധാനമെന്ന്. ഷാരൂഖ് ഖാന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.


Click it and Unblock the Notifications