»   » Shahrukh Khan: അബ്രാം സിനിമ നടനാകില്ല!! ഇളയ മകനെ കുറിച്ചുളള സ്വപ്നം പങ്കുവെച്ച് ഷാരൂഖ്...

Shahrukh Khan: അബ്രാം സിനിമ നടനാകില്ല!! ഇളയ മകനെ കുറിച്ചുളള സ്വപ്നം പങ്കുവെച്ച് ഷാരൂഖ്...

Written By:
Subscribe to Filmibeat Malayalam
മകന് പുതിയ വഴികൾ തുറന്നു King Khan | filmibeat Malayalam

ഇപ്പോൾ ബോളിവുഡിൽ തുടർന്നു വരുന്ന ഒരു സംമ്പ്രദായമാണ് മാതാപിതാക്കളുടെ ചുവട് പിടിച്ച് മക്കളും സിനിമയിൽ എത്തുന്നത്. അങ്ങനെ എത്തിയവരാണ് ഇന്ന് ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന ഭൂരിഭാഗം താരങ്ങളും. എല്ലാവർക്കും മക്കളെ സിനിമയിൽ സ്റ്റാറാക്കണമെന്നാണ് ആഗ്രഹം. അച്ഛനും അമ്മയ്ക്കും നൽകുന്ന അതേ ബഹുമാനവും ആദരവും ആരാധകർ ഇവർക്കും നൽകാറുണ്ട്.

Dulquer : പ്രേക്ഷകർ കാത്തിരുന്ന സോളോയിലെ ആ ഗാനം വന്നെത്തി!! സീതാ കല്യാണം... വീഡിയോ കാണാം

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരമാണ് ഷാരൂഖ്ഖാൻ. അന്നും ഇന്നും കിങ് ഖാന്റെ സിനിമകൾ ബോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ബോളിവുഡിലെ മിന്നും താരമാണെങ്കിലും മക്കളുടെ കാര്യം വരുമ്പോൾ താരം ഒരു ടിപ്പിക്കൽ അച്ഛനായി മാറുകയാണ്. തന്റെ മൂന്ന് മക്കളുടെ കരിയറിനെ കുറിച്ചും താരത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഐപിഎൽ മത്സരത്തിനിടെയാണ് താരം മനസു തുറന്നത്.

Mohanlal: വീണ്ടും ആരാധകരെ ഞെട്ടിച്ച് മോഹൻ ലാൽ!! ഒടിയന്റെ പുതിയ വേഷപ്പകർച്ച കണ്ടു നോക്കൂ...

രണ്ടു മക്കൾ സിനിമയിൽ

പിതാവിന്റെ പാത പിന്തുടർന്ന് മകൾ സുഹാനയും മകൻ ആര്യനും ബോളിവുഡിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്. തരങ്ങളുടെ ബോളിവുഡ് അറങ്ങേറ്റത്തെ കുറിച്ച് വ്യക്തമായ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ സിനിമയെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ലെങ്കിലും ഏതു നിമിഷവും അതു ഉണ്ടാകം. സിനിമയിൽ അരങ്ങേയറ്റം കുറിച്ചുല്ലെങ്കിലും മാധ്യമങ്ങളിൽ ഇവരുടെ പേരുകൾ എന്നും നിറ‍ഞ്ഞു നിൽക്കാറുണ്ട്.

ഇളയ മകൻ സിനിമയിൽ വരില്ല

എന്നാൽ തന്റെ ഇളയ മകൻ അബ്രമിനെ സിനിമ നടൻ അക്കാനല്ല താരം ഉദ്യേശിച്ചിരിക്കുന്നത്. അ‍ഞ്ച് വയസ് മാത്രം പ്രായമുള്ള മകനെ ഹോക്കി താരമാക്കി വളർത്താനാണ് കിങ് ഖാന്റെ ആഗ്രഹം. കൂടാതെ ഭാവിയിൽ മകൻ ഇന്ത്യയ്ക്ക് വേണ്ടി മൈതാനത്ത് ഇറങ്ങണമെന്നും എസ്ആർകെ ആഗ്രഹിക്കുന്നുണ്ട്. മകനെ ഒരു സ്പോർട്സ് താരമായി കാണാനുളള അഗ്രഹം മാത്രമല്ല അതിനായി ഇപ്പോൾ തന്നെ ചെറിയ പരിശ്രമങ്ങൾ തുടങ്ങിയിട്ടുമുണ്ട്. അബ്രഹാമിനും സ്പോർട്സിനോട് താപര്യമുണ്ട്. ചെറുതായി താര പുത്രൻ ഫുട്ബോൾ കളിയ്ക്കുന്നുണ്ട്. എന്നാലും ഷാരുഖിന്റെ ഉള്ളിൽ ഹോക്കി മാത്രമാണ്.

ഹോക്കിയോടുള്ള താൽപര്യം

ഷാരൂഖിന് ഹോക്കിയോടുള്ള താൽപര്യം ബോളിവുഡിൽ പാട്ടാണ്. 2007 ൽ ഹോക്കി പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തിയ ഷാരുഖായിരുന്നു. ചിത്രത്തിൽ ഹോക്കി വനിത ടീമിന്റെ പരിശീലകനായിട്ടാണ് ഷാരൂഖ് എത്തിയത്. ബോക്സ്ഓഫീസിൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്.

ഐപിഎൽ വേദിയിൽ മക്കളോടൊപ്പം

ഷാരൂഖാന്റെ ഉടമസ്ഥതയിലുളള ഐപിഎൽ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ ദിവസത്തെ മത്സരം കാണാൻ മക്കളോടൊപ്പമാണ് താരം എത്തിയത്. മകൾ സുഹാനയും അബ്രഹാം മാധ്യമ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിനു മുൻപും ഷാരുഖിന്റെ മക്കൾ മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കൂടുതലും വിവാദങ്ങളായിരിക്കും ഇവരെ തേടി എത്താറുള്ളത്. മകൾ സുഹാനയുടെ വസ്ത്രധാരണം പലപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. പിതാവിന്റെ സെലിബ്രിറ്റി പദവി മക്കൾക്ക് വിനയാവുകയാണ് ചെയ്യാറുളളത്.

English summary
Shah Rukh Khan wants AbRam to play for India in hockey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X