കജോള്‍ വളരെ മോശമാണെന്ന് ആമിര്‍ ഖാനോട് പറഞ്ഞു! ആദ്യമായി നടിയെ കണ്ടുമുട്ടിയ കഥ പറഞ്ഞ് ഷാരുഖ് ഖാന്‍

എല്ലാ കാലത്തും ബോളിവുഡിലെ റൊമാന്റിക് ജോഡി ആരൊക്കെയാണെന്ന് ചോദിച്ചാല്‍ അത് ഷാരുഖ് ഖാനും കാജോള്‍ അഗര്‍വാളുമാണ്. ഇരുവരും നായിക നായകന്മാരായി അഭിനയിച്ച സിനിമകളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സിനിമകളുടെ വിജയം ആരാധകര്‍ക്ക് വാതോരാതെ പറയാനുണ്ടാവും.

എന്നാല്‍ ആദ്യമായി ഷാരുഖ് ഖാനും കാജോളും കണ്ടുമുട്ടി പിരിഞ്ഞത് നല്ല രീതിയില്‍ ആയിരുന്നില്ല. പഴയ അഭിമുഖങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ വളരെ മോശമാണെന്ന് മുന്നറിയിപ്പ് താന്‍ ആമിര്‍ ഖാന് നേരത്തെ തന്നെ നല്‍കിയിരുന്നു. 'ബാസിഘര്‍' എന്ന സിനിമയില്‍ കാജോളിനൊപ്പം അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

shah-rukh-khan-kajol

ആമിര്‍ ഖാന്‍ കാജോളിനെ കുറിച്ച് എന്നോട് അന്വേഷിച്ചു. കാരണം അവര്‍ക്കൊപ്പം അടുത്ത സിനിമയില്‍ ആമിറിന് അഭിനയിക്കാനായിരുന്നു. അവള്‍ വളരെ മോശമാണ്. ഒരു ഫോക്കസും ഇല്ല. നിങ്ങള്‍ക്ക് അവളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഞാന്‍ മെസേജ് അയച്ചു. വൈകുന്നേരം കാണാം. തിരക്കുണ്ടെന്ന് പറഞ്ഞിട്ട് ഞാന്‍ പോയി.

പിന്നീട് ഇതേ കാര്യം വ്യക്തമാക്കാന്‍ വേണ്ടി ഞാന്‍ ആമിറിനെ വിളിച്ചു. എന്താണ് സംഭവമെന്ന് അറിയില്ല. പക്ഷെ അവള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ മാന്ത്രികമായി തോന്നുന്നുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഷാരുഖ് പറയുന്നു. ആദ്യമായി ഷാരുഖിനെ കണ്ടതിനെ കുറിച്ച് കാജോളും മുന്‍പ് പറഞ്ഞിട്ടുണ്ട്. ഷാരുഖ് ഖാനും മറ്റ് താരങ്ങളും സെറ്റിലേക്ക് വരുന്നത് വലിയ ഹാങ് ഓവറിലാണ്.

shah-rukh-khan-kajol

അദ്ദേഹത്തിന്റെ മേക്കപ്പ്മാനോട് മറാത്തിയില്‍ ഞാന്‍ ഉറക്കെ സംസാരിച്ചിരുന്നു. അത് ഭയങ്കര ശബ്ദമായിരുന്നതിനാല്‍ അവരുടെ തല പൊട്ടി പൊളിയുന്നത് പോലെ ആയി. ഷാരുഖ് വളരെ ക്ഷീണിതനായിരുന്നു. എന്നാല്‍ ഞങ്ങളുടെ സംസാരം നീണ്ട് പോയതിനാല്‍ ഒന്ന് മിണ്ടാതിരിക്കാമോ എന്ന് ഷാരുഖിന് പറയേണ്ടി വന്നു. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളായതെന്നാണ് കരുതുന്നത്. എന്നാല്‍ വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ഇപ്പോഴും അവളോട് മിണ്ടാതിരിക്കാന്‍ പറയേണ്ടി വരാറുണ്ടെന്നും ഷാരുഖ് പറയുന്നു.

ബാസിഘര്‍, കുച്ച് കുച്ച് ഹോത് ഹേ, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേ, കഭി ഖുഷി കഭി ഖം, തുടങ്ങി ബോളിവുഡിലെ ഹിറ്റ് സിനിമകളിലെ നായികയും നായകനും ഇവരായിരുന്നു. അവസാനം ദില്‍വാലേ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടായിരുന്നു ദില്‍വാലേ ഒരുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X