ബോളിവുഡിൽ വീണ്ടും ബാദുഷ കാലം! പുതിയ ചിത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തി കിങ് ഖാൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ മിക്ക ചിത്രങ്ങളു ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനമ ലോകത്തും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. താരങ്ങളിൽ പലരും കിങ്ഖാന്റെ ആരാധകരാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഷാരൂഖ് ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്.
ഏറ്റവും ഒടുവിൽ പുറത്തു വന്ന ആനന്ദ് എൽ റായ് യുടെ സീറോയ്ക്ക് ശേഷം താരത്തിന്റെ ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിരുന്നില്ല. അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിനെ തുടർന്ന് കിങ് ഖാൻ സിനിമ ലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിത വീണ്ടും താരം സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണത്രേ

സീറോയ്ക്ക് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ഷാരൂഖ് ഖാൻ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തുകയാണ്. താരം തന്നെയാണ് തന്റെ മടങ്ങി വരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. തിരക്കഥകൾ കേട്ടുവെന്നും ഈ മാസമോ അല്ലെങ്കിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ ചിത്രങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് താരം പറഞ്ഞു. മുംബൈയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു തന്റെ പുതിയ സിനിമകളെ കുറിച്ച് താരം പറഞ്ഞത്. ഭാവി പ്രൊജക്ടിനെ കുറിച്ച് കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല

ഷാരൂഖ്ഖാൻ നായകനായി എത്തുന്ന വൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.യഷ് രാജ് സംവിധാനം ചെയ്യുന്ന ധും 4. ഡോണിന്റെ മൂന്നാം ഭാഗം എന്നീ ചിത്രങ്ങൾക്ക് പുറമേ രണ്ട് ചിത്രങ്ങളിലും താരം എത്തുന്നു എന്നുള്ള വാര്ഡത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായി താരം വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ ചിത്ര ഉടനെ എത്തുമെന്ന് താരം തന്നെ ആരാധകരോട് അറിയിച്ചിരിക്കുകയാണ്. ആകാംക്ഷയോടെയാണ് കിങ് ഖാന്റെ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. രണ്ട് തിരക്കഥകളാണ് തന്റെ കൈ വശം ഇപ്പോഴുള്ളതെന്നും ദൈവത്തിന്റെ കൃപയാൽ അത് പെട്ടെന്ന് തന്നെ നടക്കുമെന്നും താരം പരിപടിയിൽ സംസാരിക്കവെ പറഞ്ഞു. ചിലയാളുകൾ ഈ ചിത്രത്തിനെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി താൻ തന്നെ വെളിപ്പെടുത്തുമെന്ന് താരം കൂട്ടിച്ചേർത്തു.

ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന ഷാരൂഖ്ഖാൻ ചിത്രമാണ് സീറോ. 2018 ഡിസംബർ 21 ന് പുറത്തു വന്ന ചിത്രം പ്രതീക്ഷിച്ചതു പോലെ വിജയ നേടാൻ കഴിഞ്ഞിരുന്നില്ല. 2014 ൽ പുറത്തു വന്ന ഹാപ്പി ന്യൂയറായിരുന്നു താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന സൂപ്പർ ഹിറ്റ് ചിത്രം. ചെന്നൈ എക്സപ്രസും മികച്ച വിജയം നേടിയിരുന്നു. ഹാപ്പി ന്യൂയറിനു ശേഷം പുറത്തു വന്ന ചിത്രങ്ങളല്ലൊന്നും താരത്തിന് തിളങ്ങി നിൽക്കാൻ കഴിഞ്ഞിരുന്നില്ല. പ്രേക്ഷകർ മാത്രമല്ല ഷാരൂഖും ഏറെ പ്രതീക്ഷയോടെ അഭിനയിച്ച ചിത്രമായിരുന്നു സീറോ. ചിത്രത്തിൽ കുളളനായിട്ടായിരുന്നു ഷാരൂഖ്ഖാൻ എത്തിയത്.


Click it and Unblock the Notifications