»   » കൂട്ടുകാരുടെ കൂടെ കറങ്ങി നടന്ന താരപുത്രി പാപ്പരാസികളുടെ ക്യാമറ കണ്ണില്‍പെട്ടു! ചിത്രങ്ങള്‍ വൈറല്‍!!

കൂട്ടുകാരുടെ കൂടെ കറങ്ങി നടന്ന താരപുത്രി പാപ്പരാസികളുടെ ക്യാമറ കണ്ണില്‍പെട്ടു! ചിത്രങ്ങള്‍ വൈറല്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

താരപുത്രിമാരില്‍ പ്രശസ്തയാണ് ബോളിവുഡിന്റെ കിങ് ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. മൂന്നു മക്കളില്‍ ഷാരുഖ് ഏറെ പ്രധാന്യം കൊടുക്കുന്നതും മകള്‍ക്കാണ്. അതിനിടിയില്‍ കൂട്ടുകാരുടെ കൂടെ രാത്രി കറങ്ങി നടക്കുന്നതിനിടെ താരപുത്രി പാപ്പരാസികളുടെ ക്യാമറ കണ്ണില്‍ പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം നടി ശബാന അസ്മി സുഹാന വലിയൊരു നടിയാവുമെന്ന് ട്വിറ്ററിലുടെ പറഞ്ഞിരുന്നു. അതിനിടയിലാണ് കൂട്ടുകാരുടെ കൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന സുഹാനയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

സുഹാനയുടെ രാത്രി യാത്ര

താരപുത്രിമാരെ കാത്തിരിക്കുന്ന ക്യാമറ കണ്ണുകള്‍ക്ക് മുന്നിലേക്കായിരുന്നു സുഹാനയുടെ വരവ്. കൂട്ടുകാര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച സുഹാനയുടെ ചിത്രങ്ങള്‍ വൈറലായി മാറുകയായിരുന്നു.

നടിയാവാന്‍ തയ്യാറായി സുഹാന

വലിയൊരു നടിയാവാന്‍ താല്‍പര്യത്തോടെയാണ് സുഹാന നടക്കുന്നത്. ഔദ്യോഗികമായി തന്നെ അതിന് വേണ്ടി കാത്തിരിക്കുകയാണ് താരപുത്രി.

ശബാന അസ്മിയുടെ പറയുന്നത്

അടുത്തിടെ സുഹാനയെക്കുറിച്ച് നടി ശബാന അസ്മി ട്വീറ്റ് ചെയ്തിരുന്നു. ഷാരുഖ് ഖാന്റെ മകള്‍ ബോളിവുഡില്‍ അറിയപ്പെടുന്ന വലിയൊരു നടിയാവുമെന്നും എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ കുറിച്ചിടാമെന്നും ശബാന പറഞ്ഞിരുന്നു.

മക്കള്‍ക്ക് സ്വതാന്ത്ര്യം നല്‍കി ഷാരുഖ്

തന്റെ മക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സ്വതാന്ത്ര്യം കൊടുത്തിരിക്കുകയാണ് ഷാരുഖാ ഖാന്‍. മക്കളുടെ കരിയറിന് എല്ലാവിധ സപ്പോര്‍ട്ടും കൊടുത്തിരിക്കുകയാണ്. മൂത്ത മകന്‍ ആര്യന്‍ അമേരിക്കയില്‍ പഠനത്തിലാണ്. എന്നാല്‍ മകള്‍ പിതാവിന്റെ പാത പിന്തുടരാനുള്ള ശ്രമത്തിലാണെന്നാണ് വാര്‍ത്തകള്‍

English summary
Shah Rukh Khan’s daughter Suhana goes on a spin with her girl gang but why so shy?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam