»   » ക്യാമറ കണ്ണുകള്‍ വീണ്ടും പിന്തുടര്‍ന്നു!ഒറ്റക്കായിപോയ താരപുത്രിയുടെ നിസഹായക അവസ്ഥ ഒന്ന് കണ്ട് നോക്ക്

ക്യാമറ കണ്ണുകള്‍ വീണ്ടും പിന്തുടര്‍ന്നു!ഒറ്റക്കായിപോയ താരപുത്രിയുടെ നിസഹായക അവസ്ഥ ഒന്ന് കണ്ട് നോക്ക്

Posted By: Teresa John
Subscribe to Filmibeat Malayalam

ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. താരങ്ങളെ നേരിട്ട് കണ്ടാല്‍ അവരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ആവേശം കാരണം ആരും ആ സമയത്ത് അവരുടെ വികാരങ്ങള്‍ മനസിലാക്കാറില്ല. കഴിഞ്ഞ ദിവസം ഷാരുഖ് ഖാന്റെ മകള്‍ സുഹാനയ്ക്ക് നേരിടേണ്ടി വന്നതും ഇതാണ്.

ഹോട്ട് സുന്ദരി കിം കര്‍ദാഷിയാന്റെ ഒറ്റ രാത്രിക്ക് വില പറഞ്ഞ് കുടുങ്ങി സൗദി രാജകുമാരന്‍!

പുറത്തൊരു പരിപാടിക്കെത്തിയ താരപുത്രിയാണ് തന്റെ നേര്‍ക്ക് വരുന്ന ക്യാമറ കണ്ണുകളില്‍ നിന്നും ഓടിയൊളിക്കാന്‍ കഷ്ടപ്പെട്ടത്. ഫോട്ടോ എടുക്കാന്‍ താല്‍പര്യം കാണിക്കാതിരുന്നിട്ടും സുഹാനയെ പിന്തുടരുന്ന ക്യാമറമാന്മാരും ആരും സംരക്ഷണത്തിനില്ലാതെ എന്തു ചെയ്യണമെന്നറിയാതെ കുടുങ്ങി പോയ സുഹാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ വൈറലാവുന്നത്.

സുഹാന ഖാന്‍

ബോളിവുഡ് കിങ്ങ് ഖാന്റെ ഏക മകളാണ് സുഹാന ഖാന്‍. ബോളിവുഡിലെ താരപുത്രിമാരില്‍ ഏറ്റവുമതികം ആളുകളും സുഹാനയുടെ വിശേഷങ്ങള്‍ അറിയുന്നതിന് പ്രത്യേക താല്‍പര്യം കാണിക്കുന്നത് പതിവാണ്.

സുഹാനയാണ് സ്റ്റാര്‍

പൊതു പരിപാടികള്‍ക്കെത്തുന്ന സുഹാനയായിരിക്കും പരിപാടിയിലെ പ്രധാന ആകര്‍ഷണം. അടുത്തിടെ ഷാരുഖ് ഖാന്റെ ഭാര്യ നടത്തിയ പാര്‍ട്ടിയിലും മറ്റ് ബോളിവുഡ് താരസുന്ദരിമാരെ പിന്തള്ളി സുഹാനയായിരുന്നു പാര്‍ട്ടിയില്‍ തിളങ്ങി നിന്നത്.

പിതാവിനൊപ്പം തിളങ്ങി മകള്‍

പിതാവ് ഷാരുഖിനൊപ്പമാണ് സുഹാന പലപ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ളത്. അവിടെ നിന്നും സുഹാന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് മടി ഒന്നും കാണിക്കാറില്ലായിരുന്നു.

ഒറ്റയ്ക്കായ സുഹാന

സല്‍മാന്‍ ഖാന്റെ ഇന്നലെ റിലീസ് ചെയ്ത സിനിമ ട്യൂബ് ലൈറ്റിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങ് കാണാന്‍ ഷാരുഖ് ഖാന്റെ കുടെ എത്തിയ സുഹാനയെയാണ് ക്യാമറ കണ്ണുകള്‍ വിടാതെ പിന്തുടര്‍ന്നിരുന്നത്.

വന്നത് മുതല്‍ പിന്നാലെയാണ്

സുഹാന പരിപാടിക്ക് പങ്കെടുത്തത് മുതല്‍ എല്ലാവരും താരപുത്രിയുടെ പിന്നാലെയായിരുന്നു. അതിനിടയില്‍ ഒരുപാട് നേരം ഫോട്ടോ എടുക്കാന്‍ നിന്നും കൊടുത്തിട്ടും ആര്‍ക്കും മതിയായിരുന്നില്ല. അതാണ് സുഹാനയ്ക്ക് ബുദ്ധിമുട്ടായി തീര്‍ന്നത്.

രക്ഷപ്പെട്ട് ഓടുകയായിരുന്നു

തന്നെ പിന്തുടരുന്നവരുടെ ഇടയില്‍ നിന്നും അവസാനം സുഹാന രക്ഷപ്പെട്ടു ഓടുകയായിരുന്നു. ലിഫ്റ്റിനുള്ളില്‍ കയറിയിട്ടും ഫഌഷുകള്‍ മിന്നിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഒഴിവാകാന്‍ പറ്റുന്നില്ലായിരുന്നു

ആ സമയത്ത് സുഹാന ഒറ്റക്കായിരുന്നു. ശേഷം തിരിഞ്ഞ് നിന്നും മുഖം മറച്ച് പിടിച്ചുമൊക്കെ താല്‍പര്യമില്ലെന്ന് കാണിച്ചെങ്കിലും അതിനൊന്നും ഒരു ഫലവുമില്ലായിരുന്നു.

നിവൃത്തിയില്ലാതെ

എന്ത് ചെയ്യണമെന്നറിയാതെ നിന്ന സുഹാനയുടെ മുഖത്ത് ദേഷ്യവും സങ്കടവുമെല്ലാം മാറി മറിയുന്നുണ്ടായിരുന്നു. രണ്ട് സൈഡില്‍ നിന്നും വരുന്ന ഫ്‌ലാഷ് ലൈറ്റുകള്‍ക്ക് ദയനീയ മുഖഭാവത്തോടെ തന്നെ സ്വീകരിക്കേണ്ട അവസ്ഥയായിരുന്നു താരപുത്രിയ്ക്കുണ്ടായത്.

ബോളിവുഡ് നടിമാര്‍ക്ക് പോലും ഉണ്ടാവില്ല

താല്‍പര്യമില്ലെന്ന് പ്രതികരിക്കാറുള്ളത് കൊണ്ട് മുന്‍നിര ബോളിവുഡ് നടിമാര്‍ക്കും ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവാന്‍ സാധ്യതയില്ലാ. പക്ഷെ പ്രതികരികരിക്കാന്‍ കഴിയാതെ പോയതാണ് സുഹാനക്ക് പറ്റിയത്.

പാപ്പരാസികളുടെ സ്ഥിരം ഇര

പാപ്പരാസികളുടെ സ്ഥിരം ഇരയാണ് സുഹാന. മുമ്പ് കൂട്ടുകാരുടെ കൂടെ രാത്രിയില്‍ കറങ്ങി നടന്ന സുഹാനയുടെ ഫോട്ടോ വൈറലായിരുന്നു. ഒപ്പം കൂട്ടുകാരുടെ കൂടെ ബിക്കിനിയിലെത്തിയ സുഹാനയെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടിരുന്നില്ല.

English summary
Suhana Khan Attend The Screening Of Salman's Tubelight

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam