»   » പിതാവിനെക്കാള്‍ ഉയരത്തിലെത്തുന്നത് ഈ മകളായിരിക്കും! വീണ്ടും ഹോട്ടായി താരപുത്രിയുടെ ചിത്രങ്ങള്‍!!!

പിതാവിനെക്കാള്‍ ഉയരത്തിലെത്തുന്നത് ഈ മകളായിരിക്കും! വീണ്ടും ഹോട്ടായി താരപുത്രിയുടെ ചിത്രങ്ങള്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ കിങ്ങ് ഖാന്‍ ഇനി മുതല്‍ അറിയപ്പെടുന്നത് മകളുടെ പേരിലായിരിക്കും. അടുത്തിടെ പാപ്പരാസികളുടെ കണ്ണുകള്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ പിന്നാലെയാണ്.

രജിഷയുടെ ആദ്യ മെട്രോ യാത്രയില്‍ കൂടെയുണ്ടായിരുന്നത് ആരാണെന്ന് അറിയാമോ? വിഡിയോ വൈറല്‍!!!

സാജന്‍ പളളുരുത്തിയെ കൊല്ലരുത് പ്ലീസ്! അദ്ദേഹം ദാ ഇപ്പോഴും ഇവിടെ ജീവനോടെ തന്നെ ഉണ്ട്!!!

കഴിഞ്ഞ ദിവസം സുഹാനയ്ക്ക് നന്നായി ഒന്ന് തിളങ്ങി നില്‍ക്കാന്‍ വലിയൊരു അവസരവും ലഭിച്ചിരുന്നു. ഷാരുഖിന്റെ ഭാര്യ ഗൗരി ഖാന്‍ പുതിയതായി തുടങ്ങിയ റസ്റ്റോറന്റ് 'അര്‍ത്ഥി'ന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കെത്തിയ സുഹാനയാണ് ബോളിവുഡിലെ മറ്റു നടിമാരെ പിന്നിലാക്കി താര പരിവേഷത്തില്‍ തിളങ്ങിയത്.

ഗൗരിയുടെ പുതിയ റസ്റ്റോറന്റ്

ആര്‍ക്കിടെക്ക്റ്റായ ഗൗരി ഖാന്‍ മുംബൈയില്‍ അര്‍ഥ് എന്ന് പേരില്‍ പുതിയൊരു റസ്റ്റോറന്റ് കൂടി തുടങ്ങിയിരിക്കുകയാണ്. റസ്‌റ്റോറിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്നിരുന്നു.

സുഹാനയുടെ വരവ്

അമ്മയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിളങ്ങിയത് സുഹാനയായിരുന്നു. ഷാരുഖിനൊപ്പമായിരുന്നു സുഹാന പാര്‍ട്ടിയിലെത്തിയത്. ശേഷം അവിടെയുണ്ടായിരുന്ന ക്യാമറ കണ്ണുകളെല്ലാം സുഹാനയ്ക്ക് നേരെ തിരിയുകയായിരുന്നു.

ബോളിവുഡില്‍ നിന്നും താരങ്ങള്‍

ബോളിവുഡില്‍ നിന്നും ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, മലൈക അറോറ, ഫറ ഖാന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, സൊഹൈല്‍ ഖാന്‍, അമൃത അറോറ, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര എന്നിവരും പങ്കെടുത്തിരുന്നു.

സുഹാനയുടെ വേഷം

ഓറഞ്ച് നിറത്തിലുള്ള വസ്ത്രമായിരുന്നു സുഹാന ധരിച്ചിരുന്നത്. പിതാവിന് പിന്നാലെ സുഹാനയുടെ ബോളിവുഡ് പ്രവേശനം എന്നായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

പിതാവിന്റെ വാത്സല്യ പുത്രി

ഷാരുഖ് ഖാന്റെ ഏക മകളാണ് സുഹാന. മൂന്ന് മക്കളില്‍ സുഹാനയുടെ കാര്യത്തിനാണ് താരം കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. പാര്‍ട്ടിയില്‍ അച്ഛനോടൊപ്പമാണ് സുഹാന ഫോട്ടോക്ക് പോസ് ചെയ്തത്.

കൂട്ടുകാര്‍ക്കൊപ്പം

പാര്‍ട്ടിയില്‍ കൂട്ടുകാര്‍ക്ക് മുന്നിലും സുഹാന തന്നെയായിരുന്നു താരം. എല്ലാവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം എഴുത്തുകാരിയും ഫിറ്റ്‌നസ് സെപഷ്യലിസ്റ്റുമായ ഡിയന്ന പാണ്ഡെ ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചിരുന്നു.

ഹോട്ടായി ഗൗരി ഖാന്‍

മകളെ പോലെ തന്നെ ഗൗരി ഖാനും ഹോട്ട് ലുക്കില്‍ തന്നെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തിരുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഗൗരി ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സുഹാനയുടെ ബിക്കിനി ചിത്രം

സുഹാനയും കൂട്ടുകാരും കൂടി അവധി ആഘോഷിച്ച് നടന്നത് വാർത്തയായിരുന്നു. താരപുത്രിയുടെ ബിക്കിനി ചിത്രളും വൈറലായി മാറിയിരുന്നു.

കൂട്ടുകാരുടെ കൂടെയുള്ള കറക്കം

കൂട്ടുകാരുടെ കൂടെ രാത്രി കറങ്ങി നടന്ന സുഹാനയെ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. അപ്പോളെടുത്ത ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

ബോളിവുഡിലെ അരങ്ങേറ്റം

മറ്റുള്ള താരപുത്രിമാരില്‍ നിന്നും സുഹാനയ്ക്കാണ് ഇത്തിരി പ്രാധാന്യം കുടുതല്‍. സുഹാന ബോളിവുഡില്‍ നടിയായി എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ

English summary
Shah Rukh Khan's Daughter Suhana's This Photo Goes Viral !!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X