കണ്ടിട്ട് ജവാൻ പോലെ, പഴയ ഷാരൂഖ് എവിടെ? കിംഗ് ടീസറിന് പ്രതികരണവുമായി റെഡിറ്റ്

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് അറുപത് വയസ്സ് തികഞ്ഞിരിക്കുകയാണ്. പതിവിലും വിപരീതമായി, തന്റെ വസതിയായ മന്നത്തിന് മുന്നിലെ ആൾക്കൂട്ടം പൂർണ്ണമായി ഒഴിവാക്കിയാണ് ദിൽ സെ താരം തന്റെ പിറന്നാളിനെ വരവേറ്റത്. എന്നാൽ, ആഘോഷങ്ങൾക്കൊന്നും ഒട്ടും കുറവ് ഉണ്ടായിരുന്നില്ല താനും. തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ 'കിംഗ്'ന്റെ ടീസർ പുറത്തിറക്കിയാണ് ഷാരൂഖ് ഖാൻ ഇത്തവണ ആരാധകർക്കായി വിരുന്നൊരുക്കിയത്. എസ് ആർ കെയുടെ കടുത്ത ഫാൻസിന് ടീസർ ഇഷ്ടമായെങ്കിലും, മറ്റ് ബോളിവുഡ് സിനിമ പ്രേക്ഷകർക്ക് അത്ര തൃപ്തി നൽകിയിട്ടില്ല ഈ അപ്ഡേറ്റ്.

പണ്ടത്തെ ചാർമിങ് ഷാരൂഖ് ഖാനെ കാത്തിരുന്ന പ്രേക്ഷകർക്ക്, ഏറെ നിരാശയുണ്ടാക്കിയിരിക്കുകയാണ് കിംഗ് ടീസർ. പണ്ടത്തെ ആർദ്രമായ ശബ്ദം ഇല്ലാതെ, അനാവശ്യമായി പരുക്കനാക്കിയ ഡയലോഗ് ഡെലിവറിയും, ജവാൻ എന്ന സിനിമയിലെ ഒരു കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ലുക്കുമായി കിംഗ് ഖാൻ എത്തുമ്പോൾ, റെഡിറ്റിൽ അതെ കുറിച്ചുള്ള നിരാശ പങ്കുവയ്ക്കുകയാണ് ആരാധകർ. ഒരു മോഡേൺ പശ്ചാത്തലത്തിലുള്ള കെ ജി എഫ്, പുഷ്പ ഒക്കെ പോലെയുള്ള സിനിമയാണ് കിംഗ് എന്ന് അവർ ഉറപ്പിച്ചു കഴിഞ്ഞു.

Shah Rukh Khan in King teaser
Photo Credit: Red Chillies Entertainment

"ആക്ഷൻ സിനിമയിൽ മാത്രം ഒതുങ്ങുന്നതിനുപകരം ഷാരൂഖ് ഇപ്പോഴും വ്യത്യസ്ത വിഭാഗങ്ങളിൽ അഭിനയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഒരു പ്രേക്ഷകൻ റെഡിറ്റിൽ എഴുതി. "സൽമാൻ ഖാന്റെ പാതയാണ് ഷാരൂഖ് ഖാൻ ഇപ്പോൾ പിന്തുടരുന്നത്. ഭായ് മുമ്പ് ഒരുപാട് നല്ല സിനിമകൾ ചെയ്തിരുന്നു, പക്ഷേ പിന്നീട് പൂർണ്ണമായും ബ്രെയിൻ ഫാർട്ട് ആക്ഷൻ സിനിമകളിലേക്ക് മാറി," ഒരു ആരാധകൻ നിരാശയോടെ കുറിച്ചു. "ചെന്നൈ എക്സ്പ്രസ്, ഓം ശാന്തി ഓം, മൈ ഹൂ നാ ടൈപ്പ് സിനിമകളാണ് വേണ്ടത്. ഈ അടിയും വഴക്കുമുള്ള ആക്ഷൻ സിനിമകൾ മടുത്തു," ഒരു പ്രേക്ഷകൻ വെളിപ്പെടുത്തി.

Shah Rukh Khan in King teaser
Photo Credit: Red Chillies Entertainment

"ജവാനിലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ ഒരുമിച്ച് ചേർത്ത് ഒരു ട്രെയിലർ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. സുഹാനയുടെ (ഷാരൂഖിന്റെ മകൾ) രംഗങ്ങൾ ഒന്നും ഇല്ലാത്തത് എന്നെ ഞെട്ടിച്ചു. ഇത് അവളുടെ സിനിമയാണെന്നും അച്ഛൻ മുഖം രക്ഷിക്കാൻ വേണ്ടിയാണെന്നും ഞാൻ കരുതി," മറ്റൊരു പ്രേക്ഷകൻ വെളിപ്പെടുത്തി. അറിയാത്തവർക്കായി - പത്താൻ താരത്തിന്റെ മകളും, യുവ നടിയുമായ സുഹാന ഖാൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അച്ഛനും മകളും ആദ്യമായി ഒന്നിച്ച അഭിനയിക്കുന്ന പ്രൊജക്റ്റ് കൂടിയാണ്, സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം.

ഷാരൂഖ് ഖാൻ ഒരു പ്രൊഫഷണൽ കൊലയാളിയുടെ വേഷത്തിൽ എത്തുന്ന ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ എന്നാണ് കിംഗിനെ ബോളിവുഡ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സുഹാന ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, അർഷാദ് വാർസി, ജയ്ദീപ് അഹ്ലാവത്, അഭയ് വർമ്മ, സൗരഭ് ശുക്ല, രാഘവ് ജുയാൽ തുടങ്ങിയവരുടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഇതിന് പുറമെ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കികൊണ്ട്, പ്രശസ്ത നടി റാണി മുഖർജിയും ചിത്രത്തിൽ ഒരു നിർണായക വേഷം അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന കിംഗ് അടുത്ത വർഷം തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.

More from Filmibeat

Read more about: shah rukh khan king
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X