'ഭാര്യ ഡ്രസ്സ് മാറുകയാണെങ്കിലും മകളുടെ മുറിയിലേക്ക് കയറുമ്പോഴും ഇപ്പോഴും കതകിൽ തട്ടിയിട്ടെ ഞാന്‍ കയറാറുള്ളൂ'
ഷാരൂഖ് ഖാൻ എന്ന വ്യക്തിയുടെ ജീവിതത്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു പേരാണ് അത്ഭുതം എന്നത്. അങ്ങനെയല്ലാതെ ആ ജീവിതത്തെ പറ്റി അറിഞ്ഞാൽ വിശേഷിപ്പിക്കാനാകില്ല. ഡൽഹിയിലെ സാധാരണക്കാരനായ അച്ഛനമ്മമാരുടെ മകനായി ജനിച്ച ഷാരൂഖിന്റെ ജീവിതം ഒരു ഇടത്തരം കുടുംബത്തിലെ കുട്ടിയുടേത് പോലെ അല്ലേലും സന്തോഷവും കൂടിക്കലർന്നാണ് മുന്നോട്ട് പോയത്.
കഷ്ടപ്പാടുകളിലൂടെയും പലവിധ ജോലികൾ ചെയ്തുമാണ് ഇന്ന് കാണുന്ന സൗഭാഗ്യങ്ങളെല്ലാം ഷാരൂഖ് ഖാൻ ഉണ്ടാക്കിയെടുത്തത്. ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള ജനപ്രീതിയുള്ള നടനായ ഷാരൂഖ് ഖാൻ ഒരു സൂപ്പർ താരം എന്നതിലുപരി ഒരു ഫാമിലി മാൻ കൂടിയാണ്. സിനിമയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ.

ഷാരൂഖിനുള്ളതുപോലെ തന്നെ ആരാധകർ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കുമുണ്ട്. പലരും മാതൃകയാക്കുന്ന താരകുടുംബം കൂടിയാണ് ഷാരൂഖിന്റേത്. മൂന്ന് മക്കളാണ് ഷാരൂഖിനുള്ളത്. മൂത്തമകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മകൾ സുഹാന ഖാൻ ഇതിനോടകം അഭിനയത്തിൽ അരങ്ങേറി കഴിഞ്ഞു.
ദി ആർച്ചീസ് എന്ന കോമഡി സിനിമയിലൂടെയായിരുന്നു സുഹാനയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. ഇളയവൻ അബ്രാം കൊച്ചുകുട്ടിയാണെങ്കിൽ കൂടിയും ഒരു കൊച്ചുസെലിബ്രിറ്റിയാണ്. ഇപ്പോഴിതാ സ്ത്രീകളുടെ സ്വകാര്യതകളെ മാനിക്കേണ്ടതിനെ കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിനെ കുറിച്ചും ഷാരൂഖ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഭാര്യ ഡ്രസ്സ് മാറുകയാണെങ്കിലും മകളുടെ മുറിയിലേക്ക് കയറുമ്പോഴും ഇപ്പോഴും കതകിൽ തട്ടിയിട്ടെ താൻ കയറാറുള്ളൂ എന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. 'മുപ്പത് വര്‍ഷങ്ങളായി എന്റെ വിവാഹ കഴിഞ്ഞിട്ട്. എന്നാല്‍ ഇന്നുവരെ ഞാന്‍ എന്റെ ഭാര്യയുടെ പേഴ്‌സ് പരിശോധിച്ചിട്ടില്ല.'
'അതിലെന്താണ് ഉള്ളതെന്ന് നോക്കിയിട്ടില്ല. അവള്‍ ഡ്രസ്സ് മാറുകയാണെങ്കില്‍ ഇപ്പോഴും മുറിയില്‍ തട്ടിയിട്ട് മാത്രമെ ഞാന്‍ അകത്തേക്ക് കടക്കാറുള്ളൂ. മകളുടെ ബെഡ്‌റൂമിലേക്ക് കടക്കുമ്പോഴും ഞാന്‍ വാതിലിന് തട്ടിയിട്ട് മാത്രമെ പ്രവേശിക്കുകയുള്ളൂ. അതവരുടെ സ്‌പേസാണ്', എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. സ്ത്രീകൾ ഏറ്റവും കൂടുതൽ ആരാധകരായുള്ള നടൻ കൂടിയാണ് ഷാരൂഖ് ഖാൻ.

ഒപ്പം പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് നൽകേണ്ട ബഹുമാനത്തിന്റെ കാര്യത്തിലും ഷാരൂഖ് ഒരിക്കലും വീഴ്ച വരുത്താറില്ല. ഒരുപാട് പ്രണയ ചിത്രങ്ങളിലെ നായകനായി അഭിനയിച്ചിട്ടുള്ള നടനാണ് ഷാരൂഖ്. എന്നാൽ ഷാരൂഖിന്റെ പ്രണയ സിനിമകളോളം തന്നെയോ ഒരുവേള അതിലുമേറെയോ മനോഹരമാണ് യഥാർത്ഥ ജീവിതത്തിലെ ഷാരൂഖ്-ഗൗരി പ്രണയം. തന്റെ വിജയങ്ങൾക്ക് പിന്നിൽ സ്ത്രീകളാണെന്ന കാര്യം ഇടയ്ക്കിടെ ഷാരൂഖ് പറയാറുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ഭാര്യ ഗൗരിയെ അഭിനന്ദിക്കാനും ഷാരൂഖ് ശ്രമിക്കാറുണ്ട്.
'നമ്മുടെ ജീവിതചക്രം പൂര്‍ണമാകുകയാണ്. അതിനായി നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്. മൂന്ന് കുട്ടികളേയും മികച്ച രീതിയിലാണ് നീ വളര്‍ത്തിയത്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതും അന്തസ് എന്താണെന്ന് പഠിപ്പിച്ചതും സ്‌നേഹം പങ്കിടാന്‍ പരിശീലിപ്പിച്ചതുമെല്ലാം നീയാണ്', എന്നാണ് മുമ്പൊരിക്കൽ ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ ഭാര്യയെ കുറിച്ച് എഴുതിയത്.


Click it and Unblock the Notifications