അര്‍പിതയെ ചേര്‍ത്തു നിര്‍ത്തി ഷാരൂഖും സല്‍മാനും ചുംബിച്ചു

By Aswathi

ബോളിവുഡ് പാപ്പരസികള്‍ പറഞ്ഞ് പെരുപ്പിച്ചു ബദ്ധശത്രുക്കളാക്കി തീര്‍ത്തതാണോ സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും. അങ്ങനെയാണെങ്കിലും അല്ലെങ്കിലും പറഞ്ഞ് പെരുപ്പിച്ചവര്‍ക്ക് സങ്കടവും ആ കൂട്ട് കെട്ട് ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവും പകരുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സല്‍മാനും ഷാരൂഖ് കുഞ്ഞുപെങ്ങള്‍ അര്‍പിതയെ ചേര്‍ത്തി നിര്‍ത്തി ചുംബിച്ചു.

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാന്റെ വിവാഹത്തിന് ഷാരൂഖ് ഖാന്‍ വരുമോ ഇല്ലയോ എന്ന ചൂടുപിച്ച ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ആഴ്ച വരെ ബോളിവുഡില്‍. എന്നാല്‍ എന്ത് തന്നെ വന്നാലും, ക്ഷണക്കത്ത് വച്ച് വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും കുഞ്ഞുപെങ്ങളുടെ വിവാഹത്തിന് താന്‍ പോകുമെന്ന് ഷാരൂഖ് ഉറപ്പു പറഞ്ഞിരുന്നു. അതിന്റെ ദൃഷ്ടാന്തമാണ് മുകളില്‍ കാണുന്നചിത്രം.

വിവാഹച്ചടങ്ങിന് മുന്നോടിയായി നടന്ന പ്രത്യേക ചടങ്ങിന് ഷാരൂഖ് വന്നപ്പോള്‍ എടുത്ത ഫോട്ടോകളാണിവ. ഷാരൂഖ് തന്നെയാണ് ചടങ്ങിലെ മിന്നും താരം. ഖാന്‍ സഹോദരങ്ങള്‍ തന്നെ ചേര്‍ത്ത് പിടിച്ച് ചുംബിയ്ക്കുന്ന ഫോട്ടോ അര്‍പിത തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ്.

shah-rukh-salman

നവംബര്‍ 18നാണ് വിവാഹം. ഹൈദരാബാദില്‍ വച്ച് നടക്കുന്ന വിവാഹച്ചടങ്ങില്‍ ബോളിവുഡ് ലോകം മുഴുവന്‍ പങ്കെടുക്കും. അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, ഹൃത്വിക് റോഷന്‍, കരീന കപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുക്കും. തെന്നിന്ത്യന്‍ താരങ്ങളായ വിജയ്, കമല്‍ ഹസന്‍, ചിരഞ്ജീവി തുടങ്ങിവരെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X