»   » ഷാരൂഖിനു ശസ്ത്രക്രിയ

ഷാരൂഖിനു ശസ്ത്രക്രിയ

Posted By:
Subscribe to Filmibeat Malayalam
sharukh
ഒരു വര്‍ഷം മുന്‍പാണ് ഷാരൂഖ് ഖാന്റെ ഇടതു കാല്‍മുട്ടിനു പരിക്കേറ്റത്. അന്നു മുതല്‍ കിങ് ഖാനെ അത് വേട്ടയാടികൊണ്ടിരിക്കുന്നു. 'രാവണി'ന്റെ ഷൂട്ടിങ് കൂടിക്കഴിഞ്ഞപ്പോള്‍ പിന്നെ പറയാനില്ല. കിടിലന്‍ ആക്ഷന്‍ രംഗങ്ങളെല്ലാം അഭിനയിച്ചു തകര്‍ത്തപ്പോള്‍ കാല്‍മുട്ട് ഷാരുഖിനോടു വീണ്ടും പിണങ്ങി. ഒടുവില്‍ ഷാരൂഖ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണെന്നാണ്‌ റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ഫിസിയോതെറാപ്പിസ്റ്റ് ആന്‍ഡ്രൂ ലെപ്യസ് ആയിരുന്നു ആദ്യം ഷാരൂഖിനെ ചിക്‌സിച്ചിരുന്നത്. മുബൈക്കാരനായ ഡോക്ടര്‍ അലി ഇറാനിയെയാണ് അടുത്തകാലത്തായി ഷാരൂഖ് തന്റെ മുട്ടിന്റെ പരിക്കുമായി സമീപിച്ചത്.

ഷാരൂഖിന്റെ ഇടതു മുട്ടിന്റെ മെനിസ്‌കസില്‍ വിള്ളലുണ്ടന്നാണ് കണ്ടെത്തിയത്. ശസ്ത്രക്രിയ ജൂലായില്‍ നടക്കുമെന്നാണ് ഡോക്ടര്‍ അലി ഇറാനി അറിയിച്ചത്.

English summary
Shah Rukh Khan injured his knee over a year back. The injury has come back to haunt the actor and he has to undergo a knee surgery in July.Following the rigorous shoot and action sequences the actor had to undertake in his film RA.One the injury, which was earlier treated by Kolkata Knight Riders physiotherapist Andrew Lepius has aggravated.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam