അന്ന് കമിതാക്കളായിരുന്നവര്‍ ഇന്ന് അപരിചിതരെ പോലെ! ഷാഹിദിനെ കണ്ടതും പഴയതൊക്കെ മറന്ന് കെട്ടിപിടിച്ച് കരീന

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിടൗണ്‍ ഏറെ ആഘോഷമാക്കിയ പ്രണയമായിരുന്നു ഷാഹിദ് കപൂറിന്റെയും കരീന കപൂറിന്റേതും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് ഹിറ്റ് കോംബോ സൃഷ്ടിച്ചതിനൊപ്പം യഥാര്‍ഥ ജീവിതത്തിലും അടുപ്പമായി. പിന്നീട് സൗഹൃദം പോലും അവസാനിപ്പിക്കുന്ന നിലയിലേക്ക് താരങ്ങള്‍ വേര്‍പിരിഞ്ഞു.

എന്നാല്‍ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഷാഹിദും കരീനയും വീണ്ടും ഒരുമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു പൊതുപരിപാടിയില്‍ വെച്ച് കണ്ടുമുട്ടിയ താരങ്ങള്‍ പരസ്പരം സ്‌നേഹം പങ്കുവെച്ച രീതി ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. ഇതോടെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

shaheed-kapoor

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഷാഹിദും കരീനയും ഇതുപോലെ ഒരുമിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്കും ഇതൊരു പ്രിയപ്പെട്ട നിമിഷമായി. ഐഐഎഫ്എ അവാര്‍ഡ് വേദിയില്‍ നില്‍ക്കുന്ന ഷാഹിദിന് അടുത്തേക്ക് കരീന കയറി വരുന്നതാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. ശേഷം കരീന ഷാഹിദിന് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയും കെട്ടിപ്പിടിച്ച് സൗഹൃദം പുലര്‍ത്തുകയും ചെയ്തു.

സന്തോഷവാനാണെങ്കിലും ഷാഹിദ് കരീനയില്‍ നിന്നും ഒരു അകലം പാലിച്ചാണ് നിന്നത്. എന്നാല്‍ കരീന സംസാരിച്ചതോടെ അതും മാറി. ഇപ്പോഴും ഇവരെ ഒരുമിച്ച് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. ഷാഹിദിനെ ഉപേക്ഷിച്ച് പോയതാണ് കരീന ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നും അവര്‍ ഇരുവരും നല്ലൊരു ജോഡി ആയിരുന്നുവെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

പ്രണയിച്ചിരുന്ന് കാലത്തിനെക്കാളും ഇപ്പോള്‍ അവര്‍ പക്വതയുള്ള വ്യക്തികളായി. ഇതാണ് വാര്‍ദ്ധക്യത്തിന്റെ ഭംഗി. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഇവരെ രണ്ടുപേരെയും കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരിക്കല്‍ പ്രണയത്തിലായിരുന്ന അതേ ആളുകള്‍ അപരിചിതരെപ്പോലെ സംസാരിക്കുമ്പോള്‍ കൗതുകം തോന്നുന്നു, ഷാഹിദ് ഇപ്പോഴും അവളെ സ്‌നേഹിക്കുന്നുണ്ട്. അവന്റെ മുഖഭാവം കാണുമ്പോള്‍ അങ്ങനെ തോന്നുന്നു... എന്നാണ് പാപ്പരാസികളുടെ അഭിപ്രായം.

അതേ സമയം കഴിഞ്ഞ ദിവസം അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും സമാനമായ രീതിയില്‍ ഒരുമിച്ചിരുന്നു. ഇരുവരും മുന്‍പ് നായിക, നായകന്മാരായി അഭിനയിച്ച് വലിയ ഹിറ്റ് സിനിമ നല്‍കിയവരാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ സിനിമയിലെ പാട്ടിനൊപ്പം ചുവടുകള്‍ കൂടി വെച്ചതോടെ ഇതും വൈറലായി. അങ്ങനെ ഓരോരുത്തരായി പഴയ നായികമാരുമായി വന്ന് സോഷ്യല്‍ മീഡിയ ഇളക്കി മറിക്കുകയാണ്.

മാത്രമല്ല ഇവരെല്ലാം ഒരുമിച്ച സ്ഥിതിയ്ക്ക് ഇനി സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും വീണ്ടും കണ്ടുമുട്ടുമോ എന്ന് കാത്തിരിക്കാമെന്നാണ് ചിലരുടെ കമന്റുകള്‍. മുന്‍പ് ബോളിവുഡ് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട പ്രണയമായിരുന്നു സല്‍മാനും ഐശ്വര്യയും തമ്മിലുള്ളത്. വഴക്ക് കൂടിയാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. വര്‍ഷം ഇത്രയും കഴിഞ്ഞ സ്ഥിതിയ്ക്ക് താരങ്ങള്‍ക്കിടയിലെ പിണക്കം മറന്ന് ഒരുമിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ഐശ്വര്യയുടെ പേരില്‍ വഴക്ക് കൂടിയ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും അവരുടെ പിണക്കം മറന്ന് സുഹൃത്തുക്കളെ പോലെയായി. സല്‍മാന്റെ പിറന്നാളിനും മറ്റുമൊക്കെ ഷാരൂഖ് പങ്കെടുക്കുന്നതും പതിവാണ്. പക്ഷേ നേരില്‍ കാണുന്നതിനോ പൊതുപരിപാടികളില്‍ ഒരുമിച്ച് വരാനോ ഐശ്വര്യയും സല്‍മാനും ശ്രമിക്കാറില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നും മനഃപൂര്‍വ്വം മാറി നില്‍ക്കുകയാണ് പതിവ് എങ്കിലും ആരാധകര്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ഇവര്‍ വീണ്ടും ഒരുമിക്കുന്നതിനാണ്.

ഷാഹിദിൻ്റെയും കരീനയുടെയും വീഡിയോ കാണാം

More from Filmibeat

Read more about: kareena kapoor shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X