അച്ഛന്റെ ആ രണ്ട് സ്വഭാവം ഇഷ്ടമല്ല,തന്റെ ജീവിതത്തിൽ പകർത്തില്ല, വെളിപ്പെടുത്തലുമായി താരപുത്രൻ...

ബോളിവുഡിലെ ഫാമിലി മാൻമാരിൽ ഒരാളാണ് നടൻ ഷാഹിദ് കപൂർ. കരിയറിനും കുടുംബത്തിനും ഒരുപോല പ്രധാന്യം കൊടുക്കുന്ന നടന് ഫാമിലി മാൻ എന്ന ഇമേജാണുള്ളത്. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഭാര്യയ്ക്കും മക്കൾക്കുമൊന്നിച്ചുള്ള യാത്രകളുടേയും ഇവർക്കൊപ്പം സമയം ചെലഴിക്കുന്ന ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയയിൽ കൃത്യമായി പങ്കുവെയ്ക്കാറുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഷാഹിദ് കപൂർ. കുടുംബത്തിനൊപ്പമുള്ള എല്ലാ സന്തോഷകരമായ നിമിഷങ്ങളും ഷാഹിദ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കും. അഭിനയവുമായി അധികം ബന്ധമില്ലെങ്കിലും ഭാര്യ മിറയ്ക്കും ബോളിവുഡിൽ ആരാധകർക്ക് ക്ഷാമമൊന്നുമില്ല. കുടുംബത്തിന് പ്രധാന്യം നൽകുന്ന ഷാഹിദ് ജീവിതത്തിൽ പകർത്താൻ ഇഷ്ടപ്പെടാത്ത അച്ഛന്റെ സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.

ജീവിതത്തിൽ പകർത്തില്ല


ബോളിവുഡ് താരം പങ്കജ് കപൂറിന്റേയും നിലിമ അസീമിന്റേയും മകനാണ് ഷാഹിദ്. പലപ്പോഴും അച്ഛനുമായി താരത്തെ താരതമ്യം ചെയ്യാറുണ്ട്. ഇപ്പോഴിത സ്വന്തം ജീവിതത്തിൽ പകർത്താൻ താൽപര്യമില്ലാത്ത പിതാവിന്റെ രണ്ട് സ്വഭാവത്തെ കുറിച്ച് പറയുകയാണ് താരം. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരംഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവ് വളരെ വേഗം ദേഷ്യം വരുന്ന പ്രകൃതമാണ്. അത്തരത്തിലുള്ള പ്രകൃതം തനിക്കില്ലെന്ന് ഷാഹിദ് പറഞ്ഞു. മറ്റൊന്ന് മക്കൾക്കു നേരെയുള്ള അമിത ശ്രദ്ധയാണ്. ഓവർ പ്രൊട്ടക്ടീവാണ് അദ്ദേഹം. ഈ രണ്ട് കാര്യങ്ങളും ഞാനെന്റെ ജീവിതത്തിൽ പകർത്താനാ​ഗ്രഹിക്കുന്നില്ല. ഷാഹിദ് പറഞ്ഞു.

 കൂൾ അച്ഛൻ

ഷാഹിദ് ബോളിലുഡിലെ ഏറ്റവും കൂൾ ഡാഡിയാണ്. മക്കളുടേയും ഭാര്യയുടെയും ലോകത്താണ് താരം. കുഞ്ഞുങ്ങളുടെ കളി ചിരിക്കൊപ്പം കൂടുകയും അവരോടപ്പം സമയം ചെലവഴിക്കാനുമാണ് താരം ആഗ്രഹിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇത് വ്യക്തമാകുകയും ചെയ്യുന്നുണ്ട്. 2015 ൽ ആയിരുന്നു ഷാഹിദ് കപൂറും മീറ രാജ്പുത്തും വിവാഹിതരാകുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്. മിറയും കുഞ്ഞുങ്ങളം ഷാഹിദിന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിറസാന്നിധ്യമാണ്.

ലോക്ക്  ഡൗൺ കാലം


ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം ആഘോഷമാക്കുകയാണ് താരം. ഭാര്യയുമായി ചേര്‍ന്ന് വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്ന തിരക്കിലാണ് ഷാഹിദ്.ഭാര്യ മീറ രജ്പുത്തിനൊപ്പം വീട്ടിൽ ജോലിചെയ്യുന്നതും രുചികരമായ പാൻകേക്കുകള്‍ ഉണ്ടാക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് കേക്കുകള്‍ ഉണ്ടാക്കുന്ന ഫോട്ടോകള്‍ മീരയും പങ്കുവെച്ചിരുന്നു. കാലുകള്‍ മേശപുറത്ത് കയറ്റിവെച്ച് ഭർത്താവ് എനിക്ക് വേണ്ടി ഉണ്ടാക്കുന്ന പാൻ കേക്കിനായി കാത്തിരിക്കുന്നു" എന്ന് അടിക്കുറിപ്പോടെയായിരുന്നു മീറ ഫോട്ടോകള്‍ പങ്കുവെച്ചത്. തന്‍റെ ഭര്‍ത്താവ് പാന്‍ കേക്ക് ഉണ്ടാക്കുന്നതില്‍ വിജയിച്ചു എന്ന അടികുറിപ്പോടെ പാന്‍കേക്കിന്‍റെ ചിത്രങ്ങളും താരപത്നി പങ്കുവെച്ചിരുന്നു.

 പഴയ ഓർമകൾ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ഷൂട്ടിങ്ങ് ഉൾപ്പെടെ നിർത്തി വെച്ച് താരങ്ങൾ വീടുകളിൽ അഭയം പ്രാപിക്കുകയായിരുന്നു. ക്വാറന്റൈനിലാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇവർ സജീവമായിരുന്നു. ലേറ്റസ്റ്റ് ചിത്രങ്ങളിൽ തുടങ്ങി ഇപ്പോൾ പഴയകാല ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ് താരങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാഹിദിന്റെ ഒരു പഴയ കാല ചിത്രമാണ്. കടല്‍ തീരത്ത് ഷര്‍ട്ട് ഇടാതെ ഫോട്ടോക്ക് പോസ്ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഷാഹിദ് പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. ത്രോബാക്ക്. എന്ന് മാത്രമാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X