For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടപ്പുമുറിയിലെ കാര്യം വരെ പറഞ്ഞ് താരപത്‌നി! ഷാഹിദ് കപൂറും ഭാര്യയും തമ്മിലുള്ള പ്രണയരഹസ്യം പുറത്ത്

  |

  ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ശരിക്കും സിനിമയെ പോലും വെല്ലുന്നതാണ്. പല പ്രമുഖ താരങ്ങളും വിവാഹത്തിന് മുന്‍പ് മുന്‍നിര നായികമാരുമായി പ്രണയത്തിലാവുകയും ശേഷം വേര്‍പിരിയുകയും ചെയ്യുന്നത് പതിവാണ്. കരീന കപൂറുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു നടന്‍ ഷാഹിദ് കപൂര്‍ വിവാഹിതനാവുന്നത്.

  ഇപ്പോള്‍ ഭാര്യ മിറ രജ്പുതിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ പാചകം ചെയ്തും വീട്ടിലെ ക്ലിനിങ്ങും മറ്റുമായി തിരക്കിലായിരുന്നു ഷാഹിദ്. സോഷ്യല്‍ മീഡിയ പേജിലൂടെ താരപത്‌നി തന്നെയാണ് ഈ വിശേഷങ്ങള്‍ പുറത്ത് വിട്ടതും. ഇപ്പോഴിതാ ഷാഹിദ് കപൂറിന്റെയും മിറ രജ്പുതിന്റെയും പ്രണയത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

  2015 ലായിരുന്നു ഷാഹിദ് കപൂറും മിറ രജ്പുതും വിവാഹിതരാവുന്നത്. ഇന്ന് ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. രണ്ട് മക്കൾക്കുമൊപ്പമാണ് താരങ്ങളുടെ ആഘോഷം. ബോളിവുഡിലെ ഏറ്റവും പവര്‍ഫുള്‍ ദമ്പതിമാരായി കഴിയുകയാണ് ഇരുവരും. മിറയുമായി ആദ്യമായി കണ്ടുമുട്ടിയ സമയത്തെ കുറിച്ച് ഷാഹിദ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും എല്ലാ ദിവസവും ഞാന്‍ അവളുമായി പ്രണയത്തിലായി കൊണ്ടിരിക്കുയാണ്. ആദ്യമായി ഞങ്ങള്‍ കണ്ടപ്പോള്‍ ഏകദേശം ഏഴ് മണിക്കൂറോളം സംസാരിച്ചിരുന്നു. അന്ന് ഞങ്ങള്‍ സുഹൃത്തുക്കളുടെ ഡല്‍ഹിയിലുള്ള ഒരു ഫാം ഹൗസിലായിരുന്നു.

  ഇടയ്ക്ക് പുറത്ത് നടക്കാനും പോയിരുന്നു. അന്നേരം സൂര്യന്‍ അവള്‍ക്ക് പിന്നിലായത് പോലെ തോന്നി. അവളുടെ കണ്ണുകള്‍ പ്രകാശമുള്ളതായിരുന്നു. കണ്‍തടത്തില്‍ ഒരു തവിട്ട് നിറമുണ്ടായിരുന്നു. കല്യാണം കഴിക്കുകയാണെങ്കില്‍ ഇവളെ തന്നെ മതിയെന്ന് എനിക്ക് ആ നിമിഷം തോന്നി. പക്ഷെ അത് ഞാന്‍ എന്നോട് തന്നെയേ പറഞ്ഞിരുന്നുള്ളു. ഞങ്ങള്‍ തമ്മില്‍ ഡേറ്റിങ്ങിലായിരുന്നില്ലെന്ന് കൂടി ഷാഹിദ് വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹം തീരുമാനിച്ചതിന് ശേഷം മൂന്നോ നാലോ തവണ മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളു.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  ഡല്‍ഹിയില്‍ വെച്ച് നടത്തിയ സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഷാഹിദിന്റെ വിവാഹം. അതിന് ശേഷം മുംബൈയില്‍ വെച്ച് വലിയൊരു റിസപ്ഷനും നടത്തിയിരുന്നു. ഈ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം അന്ന് ഓണ്‍ലൈനില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മറ്റ് താരദമ്പതിമാരെ പോലെ തങ്ങളുടെ ജീവിതത്തിലും മോശം കാര്യങ്ങളൊക്കെ നടക്കാറുണ്ടെന്ന് ഒരു ചാറ്റ് ഷോ യിലൂടെ ഷാഹിദ് പറഞ്ഞിരുന്നു. ഭാര്യയുമായിട്ടുള്ള വഴക്ക് പതിനഞ്ച് ദിവസത്തോളം നീണ്ട് പോയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

  ഭാര്യയുമായി വഴക്ക് ഉണ്ടാക്കുന്ന സമയത്ത് താന്‍ വളരെ അസ്വസ്ഥനായിരിക്കും. അത് മാറി വരാന്‍ കുറച്ച് സമയം എടുക്കും. കുറച്ച് മാസത്തിലൊരിക്കല്‍ ഇങ്ങനെ ഉണ്ടാവാറുണ്ട്. ഏറ്റവും കൂടുതല്‍ പതിനഞ്ച് ദിവസത്തോളമൊക്കെ ആ വഴക്ക് നീണ്ട് പോവാറുള്ളത്. അവസാനം ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് അതങ്ങ് തീര്‍ക്കും. സാധാരണ അഭിമുഖങ്ങളില്‍ കാണാറില്ലെങ്കിലും താരങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് കിടക്കിയില്‍ എങ്ങനെയായിരിക്കുമെന്ന് കൃത്യവും വ്യക്തവുമായ മറുപടി പറഞ്ഞ് താരപത്‌നി എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തെ പല തവണയും തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ താരദമ്പതികള്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

  English summary
  Shahid Kapoor And Mira Rajput Wedding Anniversary: Unknown Backstories Of Bollywood's Favourite Couple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X