കിടക്കാൻ പോകുന്നതിന് മുൻപ് എന്നും ഈ വാക്ക് പറയും! ഭാര്യയെ വിളിക്കുന്ന പേരുകൾ വെളിപ്പെടുത്തി ഷാഹിദ് കപൂർ

ബോളിവുഡിലെ ഏറ്റവും പെര്‍ഫെക്ടായ താരദമ്പതിമാരാണ് ഷാഹിദ് കപൂറും മിറ രാജ്പുതും. ഇരുവരും രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടരായി ജീവിക്കുകയാണ്. മുന്‍പൊരിക്കല്‍ കോഫി വിത്ത് കരണ്‍ എന്ന ഷോ യില്‍ ദമ്പതിമാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ രസകരമായ ചോദ്യങ്ങള്‍ ചോദിക്കാറുള്ള കരണ്‍ ഷാഹിദിനോടും മിറയോടും കുഴപ്പിക്കുന്ന ചിലതാണ് ചോദിച്ചത്.

എന്നാല്‍ കരണ്‍ ജോഹറിനെ പോലും അസൂയപ്പെടുത്തുന്ന കാര്യങ്ങളാണ് ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അധികമാര്‍ക്കും അറിയാത്ത ചില വസ്തുതകളും താരങ്ങള്‍ പങ്കുവെച്ചു. ഉറങ്ങുന്നതിനുമുമ്പ് ഭര്‍ത്താവിനോട് 'ഐ ലവ് യു' എന്ന് പറയാന്‍ താന്‍ ഒരിക്കലും മറക്കില്ലെന്നാണ് മിറ വെളിപ്പെടുത്തിയത്. അതേ സമയം തന്റെ ഭാര്യയ്ക്ക് നല്‍കിയ മനോഹരമായ പേരുകളെ കുറിച്ചാണ് ഷാഹിദ് പറഞ്ഞത്.

shahid-kapoor

ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ ഹിറ്റ് ചാറ്റ് ഷോ യാണ് കോഫി വിത് കരണ്‍. സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ചും മറ്റും വലിയ വെളിപ്പെടുത്തലുകള്‍ ഈ ഷോ യിലൂടെ നടക്കാറുണ്ട്. അങ്ങനെയുള്ള ചോദ്യത്തിനിടയില്‍ മിര രാജ്പുത്തിനോട് കരണ്‍ ചോദിച്ചത് 'ഉറങ്ങുന്നതിന് മുമ്പ് ഷാഹിദിനോട് നിങ്ങള്‍ അവസാനമായി എന്താണ് പറയാറുള്ളത്?' എന്നായിരുന്ന.

കിടക്കുന്നതിന് മുന്‍പ് എന്നും ഷാഹിദിനോട് താന്‍ 'ഐ ലവ് യു' എന്ന് പറയാറുണ്ടെന്ന് താരപത്‌നി മറുപടി നല്‍കി. വാലന്റൈന്‍സ് സ്‌പെഷ്യല്‍ കാണുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നാണ് മിറയുടെ മറുപടി കേട്ട് കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടത്.

പിന്നാലെ അദ്ദേഹം ഷാഹിദ് കപൂറിനെ ചോദ്യം ചെയ്തു. എന്നിട്ട് നടനോട് 'നിങ്ങള്‍ എന്താണ് മീരയെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതെന്ന് ചോദിച്ചു.' താന്‍ അവളെ ''ജാന്‍, ബേബി, മോമോമോമോ..'' എന്നൊക്കെ വിളിക്കാറുണ്ടെന്നാണ് നടന്‍ പറഞ്ഞത്. ഇത്തരം വിളികള്‍ ഉണ്ടാവാറുണ്ടോ എന്ന് കരണ്‍ മിറയോട് ചോദിച്ചപ്പോള്‍ അവയില്‍ ചിലത് ''നിര്‍മ്മിതമാണ്'' എന്നായിരുന്നു മിറയുടെ മറുപടി. അത് സത്യമാണെന്ന് ഷാഹിദും സമ്മതിച്ചു...

shahid-kapoor

ബോളിവുഡ് സിനിമയിലെ മുന്‍നിര നടന്മാരില്‍ പ്രധാനിയാണ് ഷാഹിദ് കപൂര്‍. താരകുടുംബത്തില്‍ ജനിച്ച ഷാഹിദിന് തുടക്കം മുതല്‍ വലിയ ജനപിന്തുണ ലഭിച്ചിരുന്നു. അഭിനേതാക്കളായ പങ്കജ് കപൂറിന്റെയും നീലിമ അസീമിന്റെയും മകനായിട്ടാണ് ഷാഹിദ് ജനിക്കുന്നത്. നടനായി ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതിന് ശേഷം നല്ല കുട്ടി ഇമേജ് സ്വന്തമാക്കാനും നടന് സാധിച്ചു.

സിനിമാ താരത്തിന്റെ മകനാണെങ്കിലും താന്‍ ബോളിവുഡിന്റെ പുറത്തായിരുന്നു. താരപുത്രനെന്ന ലേബലില്‍ അറിയപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഒരിക്കല്‍ ഷാഹിദ് പറഞ്ഞത്. എന്റെ അച്ഛന്‍ (പങ്കജ് കപൂര്‍) ഒരു നടനാണെങ്കിലും ഞാന്‍ ഇന്‍ഡസ്ട്രിയ്ക്ക് പുറത്തുള്ള ആളായിരുന്നു.

ഞാന്‍ കുറേ കാലം ഡല്‍ഹിയില്‍ താമസിച്ചിരുന്നെങ്കിലും അദ്ദേഹം എന്റെ അച്ഛനാണെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ യോഗ്യനാണെന്ന് ആളുകള്‍ക്ക് തെളിയിക്കട്ടെ. നിങ്ങളുടെ പേരിലല്ല കാര്യമെന്ന് അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുന്‍പൊരിക്കല്‍ ഷാഹിദ് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X