കബീര്‍ സിങ് ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ്! മിറയ്ക്കും ഇഷാനുമൊപ്പം വിജയമാഘോഷിച്ച് ഷാഹിദ് കപൂര്‍
ഷാഹിദ് കപൂറിന്റെ എറ്റവും പുതിയ ചിത്രമായ കബീര്‍ സിങ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായ സിനിമ തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കികൊണ്ടാണ് ചിത്രം മുന്നേറുന്നത്.
ഷാഹിദ് കപൂറിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് സിനിമ. കബീര്‍ സിങ് വിജയമായതിന്റെ സന്തോഷം കുടുംബവുമൊത്ത് ആഘോഷിക്കുകയാണ് നടന്‍. ഭാര്യയ്ക്കും സഹോദരനുമൊപ്പമുളള ഷാഹിദിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഷാഹിദിന്റെ ഭാര്യ മിറ രജ്പുതാണ് പ്രണയാര്‍ദ്രമായ ഒരു വീഡിയോ പങ്കുവെച്ചിരുന്നത്. മിറയെ ചുംബിക്കുന്ന ഷാഹിദിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. മേഘം മൂടിക്കിടക്കുന്ന ദിവസത്തിലും എനിക്ക് സൂര്യപ്രകാശം ലഭിച്ചുവെന്ന് വീഡിയോയ്ക്ക് താഴെ മിറ കുറിച്ചിരുന്നു. അനിയന്‍ ഇഷാനൊപ്പം ഷാഹിദ് നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.
അര്‍ജുന്‍ റെഡ്ഡി തെലുങ്കില്‍ എടുത്ത സന്ദീപ് റെഡ്ഡി തന്നെയായിരുന്നു കബീര്‍ സിങ്ങും സംവിധാനം ചെയ്തിരുന്നത്. നിലവില്‍ ഷാഹിദ് ചിത്രം അതിവേഗം നൂറ് കോടി ക്ലബിലേക്ക് മുന്നേറുകയാണ്.


Click it and Unblock the Notifications