ബോളിവുഡിൽ അർജുൻ റെഡ്ഡിയായി എത്തുന്നത് ഷാഹിദ് കപൂർ തന്നെ!! താരത്തിന് പറയാനുണ്ട് ചിലത്...
ഷാഹിദ് കപൂറാണ് ചിത്രത്തിൽ അർജുൻ റെഡ്ഡിയായി എത്തുന്നത്.
സിനിമ ഭാഷകൾക്കദീതമാണ്.നല്ല ചിത്രങ്ങൾ കാണുകയും അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യൻ ചലച്ചിത്ര ലോകം. അതു കൊണ്ടാണ് ചിത്രങ്ങളുടെ റീമേക്കുകൾ പിറക്കുന്നത്. തെലുങ്കിൽ മികച്ച കളക്ഷൻ നേടി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അർജുൻ റെഡ്ഡി. വിജയ് ദേവെരകൊണ്ടയും ശാലിനി പണ്ടെയും കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാഹിദ് കപൂറാണ് ചിത്രത്തിൽ അർജുൻ റെഡ്ഡിയായി എത്തുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ താരം തന്നെ ഇതിന്റെ ഇത് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ഷാഹിദിന്റെ പ്രതികരണം.

ഞങ്ങൾ തുടങ്ങുകയാണ്.
അർജുൻ റെഡ്ഡി ടീം തയ്യാറായിരിക്കുന്നു. ഞങ്ങൾ ഇവിടെ തുടങ്ങുകയാണ്. ഞങ്ങൾക്ക് ആശംസക്ല നേരു സുഹൃത്തുക്കളെ എന്ന് താരം ട്വിറ്റ് ചെയ്തു. ഇപ്പോൾ ബട്ടി ഘുൽ മീറ്റർ ചാലു എന്ന ചിത്രമാണ് ഷാഹിദിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷമാണ് അർജുൻ റെഡ്ഡിയെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. ഒറിജിനൽ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് വാങ്ക തന്നെയാണ് ഹിന്ദി പതിപ്പ് തയ്യാറാക്കുന്നത്. എന്നാൽ നായികയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അശ്വിൻ വർദെ, മുരാദ് ഖേടനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രണയത്തിന്റെ മറ്റൊരു തലം
പ്രണയം പശ്ചാത്തലമാക്കി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. എന്നാൽ അർജുൻ റെഡ്ഡി പ്രണയത്തിന്റെ മറ്റൊരു വ്യത്യസ്തമായ തലത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. മെഡിക്കൽ കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. മെഡിക്കൽ വിദ്യാർഥിനി തന്റെ ജൂനിയർ വിദ്യാർഥിയുമായി പ്രണയത്തിലാകുന്നതും പിന്നീട് അവർ ജീവിതത്തിൽ നേരിടേണ്ടിന വരുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.

മികച്ച പ്രതികരണം
സാധരണ ഒരു റൊമാന്റിക് ചിത്രത്തിന് ലഭിക്കുന്നതിനേക്കാൾ പ്രേക്ഷക സ്വീകാര്യത ആർജുൻ റെഡ്ഡിയ്ക്ക് ലഭിച്ചിരുന്നു. തെലുങ്കിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുങ്ങാൻ കാരണം. അങ്ങേയറ്റം നീതി പുലർത്തി സത്യസന്ധമായി കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നാണ് ചിത്രത്തെ കുറിച്ച് ഭൂരിഭാഗം പേരുടേയും അഭിപ്രായം. തെലുങ്കിൽ വൻ വിജയം നേടിയ അർദുൻ റെഡ്ഡിയ്ക്ക് ങിന്ദിയിലും ഇത് ആവർത്തിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണേണ്ട ഒരു കാര്യമാണ്.

ഷാഹിദ് കപൂർ
സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവദ് എന്ന ചിത്രമാണ് ഷാഹിദ് കപൂറിന്റെ തിയേറ്ററിലെത്തിയ ചിത്രം. ദീപിക പദുകോൺ, രൺവീർ സിങ്, എന്നിവരും ചിത്രത്തൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതിനു ശേഷം ഷാഹിദിന്റെ പുറത്തു വരാനുള്ള ചിത്രമനാണ് ബട്ടി ഘുൽ മീറ്റർ ചാലു. ശ്രദ്ധ കപൂറാണ് ചത്രത്തിലെ നായിക. ഇതിനു ശേഷമാണ് അർജുൻ റെഡ്ഡിയായിട്ട് താരം എത്തുന്നത്.


Click it and Unblock the Notifications