അഞ്ച് വർഷത്തിനിടെ ഇതാദ്യമായി, ഭർത്താവിനെ കുറിച്ചുള്ള താരപത്നിയുടെ വാക്കുകൾ..

ബോളിവുഡിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുത്തും. ഇവരുടെ ചെറിയ വിശേഷങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. 2015 ലായിരുന്നു താര വിവാഹം നടന്നത്. ആരാധകരെ പോലും അസൂയപ്പെടുത്തുന്ന തരത്തിലുളള ദാമ്പത്യമാണ് ഇവരുടേത്. വിവാഹം കഴിഞ്ഞ് 5 വർഷം പിന്നിടുമ്പോഴും ഇവർക്കിടയിലെ പ്രണയം ഇരട്ടിയായി തുടരുകയാണ്. അഭിനയവു കുടുംബവും ഓരു പോലെ കൊണ്ടു പോകുന്ന താരം ലോക്ക് ഡൗൺ കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ്.

shahid-mira

‌ അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലം വീട്ടുകാർക്കായി ചിലവിടുകയാണ് താരം. ഇപ്പോഴിത ഭാര്യയ്ക്ക് ഒരു സർപ്രൈസുമായി ഷാഹിദ് രംഗത്തെത്തിയിരിക്കുകയാണ്. മിറയ്ക്ക് ഇഷ്ടമുളള ഭക്ഷണമാണ് ഷാഹിദ് സ്വന്തം കൈകൊണ്ട് ഉണ്ടാക്കി നൽകിയിരിക്കുന്നത്. മിറ തന്നെയാണ് ആ സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പാസ്തയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിറ തന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.

വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനിടെ ഇതാദ്യമായിട്ടാണ് ഷാഹിദ് തനിയ്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി നൽകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ പാസ്തയായിരുന്നു എന്ന് മിറ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മിറയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ബോളിവുഡ് കോളങ്ങളിൽ വാർത്തയായിട്ടുണ്ട് ബോളിവുഡിലെ ഫാമിലിമാനാണ് ഷാഹിദ് കപൂർ.

മാസങ്ങൾക്ക് മുൻപ് മീറയ്ക്ക് രുചികരമായ പാൻ കേക്ക് ഉണ്ടാക്കി നൽകിയിരുന്നു. പാൻ കേക്ക് വൻ വിജയമായിരുന്നു എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് മിറ പറഞ്ഞത്.ഭർത്താവ് എനിയ്ക്ക് വേണ്ടി തയ്യാറാക്കുന്ന പാൻ കേക്കിനായി കാത്തിരിക്കുന്നു എന്ന അടികുറിപ്പോട് കൂടി, കേക്കിനായി കാത്തിരിക്കുന്ന ചിത്രവും ഇതിന് ശേഷം പാന്‍കേക്കിന്റെ ചിത്രവും താര പത്നി പങ്കുവെച്ചിരുന്നു. സംഗതി വിജയകരമായെന്നു പറഞ്ഞാണ് സ്‌ട്രോബറി കൊണ്ടലങ്കരിച്ച പാന്‍കേക്കിന്റെ ചിത്രം മിറ പോസ്റ്റ് ചെയ്തത്. ഷാഹിദിന്റെ കേക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഭാര്യ പറയുന്നത് കേട്ടു തുടങ്ങിയതും തന്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് ഷാഹിദ് തുറന്ന് പറഞ്ഞിരുന്നു. മിറ വന്നതിന് ശേഷം തന്റെ ജീവിതം ആകെ മാറുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. കരിയറിനെ പോലെ കുടുംബത്തിനും വളരെയധികം പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഷാഹിദ്. സിനിമ തിരക്കുകൾക്ക് ഇടയിലും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഇവരുടെ അവധിക്കാല ആഘോഷങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലുമാകാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X