ജേഴ്‌സിയുടെ ഹിന്ദി പതിപ്പിനായി ഷാഹിദ് കപൂറിന് 40 കോടി? കബീര്‍ സിങിന്റെ വിജയത്തിന് പിന്നാലെ നടന്‍
കബീര്‍ സിങിന്റെ വമ്പന്‍ വിജയത്തിലൂടെ ബോളിവുഡില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഷാഹിദ് കപൂര്‍. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഷാഹിദിന്റെ കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായും സിനിമ മാറിയിരുന്നു. 270 കോടിയിലധികം കളക്ഷന്‍ നേടികൊണ്ടാണ് കബീര്‍ സിങ് ബോക്‌സോഫീസില്‍ കുതിക്കുന്നത്.
അതേസമയം കബീര്‍ സിങിന് പിന്നാലെ ഷാഹിദ് തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന് പിന്നാലെ ഷാഹിദിന്റെ അടുത്ത ചിത്രവും ഒരു തെലുങ്ക് റീമേക്കാണ് എന്നാണറിയുന്നത്. നാനിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ജേഴ്‌സിയുടെ ഹിന്ദി പതിപ്പില്‍ ഷാഹിദ് നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി നടന്‍ 40 കോടി പ്രതിഫലം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ജേഴ്‌സിയുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം സിനിമയുടെ മൊത്തം ബഡ്ജറ്റ് 30 കോടിക്കടുത്താണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജേഴ്‌സി റീമേക്കില്‍ ഷാഹിദ് അഭിനയിക്കുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ജേഴ്‌സി ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായി ആഗ്രഹിക്കുന്ന അര്‍ജുന്‍ എന്ന യുവാവിന്റെ കഥയാണ് പറഞ്ഞത്. അടുത്ത കാലത്തിറങ്ങിയ തെലുങ്ക് സിനിമകളില്‍ നിരൂപക-പ്രേക്ഷക പ്രശംസകള്‍ ഒരേപോലെ നേടിയെടുത്ത ഒരു ചിത്രം കൂടിയായിരുന്നു ജേഴ്‌സി.


Click it and Unblock the Notifications