»   » നടിമാരെ കടത്തിവെട്ടി ഹോട്ട് ലുക്കില്‍ സൂപ്പര്‍താരം! ആരാധകരെ ഞെട്ടിച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

നടിമാരെ കടത്തിവെട്ടി ഹോട്ട് ലുക്കില്‍ സൂപ്പര്‍താരം! ആരാധകരെ ഞെട്ടിച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസങ്ങളായി നടിമാരുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇഷ ഗുപ്തയെ പോലെ നഗ്ന ചിത്രങ്ങളടക്കമായിരുന്നു പുറത്ത് വന്നത്. അക്കൂട്ടത്തിലേക്ക് ബോളിവുഡിലെ ചോക്ലേറ്റ് പയ്യന്‍ ഷാഹിദ് കപൂറും എത്തിയിരിക്കുകയാണ്. താരം പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത് വൈറലായി മാറിയിരിക്കുകയാണ്.

മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് മലയാളത്തിന്റെ പ്രിയ നടി! ആരെങ്കിലും വിശ്വസിക്കുമോ ഇതൊരു നടിയാണെന്ന്?

ട്വിറ്ററിലൂടെയാണ് ഷാഹിദ് ഹോട്ട് ചിത്രം പോസ്റ്റ് ചെയ്തത്. ഷര്‍ട്ട് ഇടാതെ ബോഡി കാണിച്ചു കൊണ്ടുള്ള ചിത്രം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. നടിമാര്‍ക്ക് മാത്രമല്ല ഇത്രയും ഹോട്ട് ലുക്കെന്ന് കാണിച്ച് തരികയാണ് ഷാഹിദ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളറിലുള്ള ചിത്രമാണിത്.

ചൂടന്‍ ചിത്രം

നടിമാരെക്കാളും ഹോട്ട് ലുക്കില്‍ എത്താന്‍ നടന്മാര്‍ക്കും കഴിയുമെന്ന് ഷാഹിദ് കപൂര്‍ തെളിയിച്ചിരിക്കുകയാണ്. ഷര്‍ട്ട് ഇടാത്ത ഹോട്ട് ലുക്കിലുള്ള ചിത്രമാണ് ട്വിറ്ററിലൂടെ താരം പുറത്ത് വിട്ടിരിക്കുന്നത്.

ഫിറ്റ് ബോഡി


ഷാഹിദിന്റെ ബോഡി കണ്ടാല്‍ ആരും ഒന്ന് കൊതിച്ചു പോവും. അത്രയധികം ഫിറ്റ് ബോഡിയാണ് പുറത്ത് വന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ്

ചിത്രത്തിന് കുറച്ച് കൂടി മനോഹാരിത വന്നിരിക്കുന്നത് അത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തിരിക്കുന്നു എന്നതിലാണ്. ഒപ്പം ശ്വാസം പിടിച്ചു മസില്‍ കാണിക്കാതെ താരം കൂളായി കിടക്കുകയുമാണ്.

അവധി ആഘോഷം

ലണ്ടനില്‍ താരവും കുടുംബവും അവധി ആഘോഷത്തിലാണ്. അതിനിടെ മകളുടെയും ഭാര്യയുടെയും കൂടെ എടുത്ത ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മകള്‍ മിറ


മകള്‍ മിറയുടെ കൂടെയുള്ള ആദ്യത്തെ അവധി ആഘോഷമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഷാഹിദ് മകള്‍ക്കാണ് കൂടുതല്‍ പ്രധാന്യം കൊടുത്തിരിക്കുന്നത്.

പത്മാവതി

ദീപിക പദുക്കോണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവതി എന്ന സിനിമയാണ് ഷാഹിദിന്റെ പുതിയ സിനിമ. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.

പത്മാവതിയിലെ നായകന്‍

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് ഷാഹിദ് കപൂര്‍ അഭിനയിക്കുന്നത്. ദീപിക അവതരിപ്പിക്കുന്ന റാണിയുടെ ഭര്‍ത്താവിന്റെ വേഷമായ രത്തന്‍ സെന്‍ എന്ന കഥാപാത്രമാണ് ഷാഹിദിന്റെത്.

English summary
Shahid Kapoor goes shirtless. Now, that’s what we call a ‘sculpted bod’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam