പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
അടുത്തകാലത്തായി ഷാഹിദ് കപൂറിന് അത്ര വലിയ ഹിറ്റുകളൊന്നും ലഭിയ്ക്കുന്നില്ല. പല ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ടെങ്കിലും എല്ലാം ശരാശരി വിജയത്തില്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. പക്ഷേ ഇങ്ങനെയാണ് സിനിമകളുടെ അവസ്ഥയെങ്കിലും ബോൡവുഡിന്റെ സ്വന്തം ചോക്ലേറ്റ് പയ്യനായ ഷാഹിദിന്റെ ആരാധകരുട എണ്ണത്തില്‍ കുറവൊന്നുമില്ല.
ഇപ്പോഴിതാ പതിവ് ചോക്ലേറ്റ് സ്‌റ്റൈലെല്ലാം വിട്ട് മറ്റൊരു ലുക്കിലേയ്ക്ക് മാറിയിരിക്കുകയാണ് ഷാഹിദ്. ആരും കണ്ടാല്‍ ഇത് ഷാഹിദ് തന്നെയോ എന്ന് ചോദിച്ചുപോകുന്ന മാറ്റമാണ് ഷാഹിദ് സ്വന്തം രൂപത്തില്‍ വരുത്തിയിരിക്കുന്നത്. ശരിയ്ക്കും പറഞ്ഞാല്‍ അടിമുടി മാറ്റം.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഫെയ്ദര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഷാഹിദ് തന്റെ സ്റ്റൈല്‍ ആകെ മാറ്റിമറിച്ചത്.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
താടിവളര്‍ത്തി, മുടി പറ്റെവെട്ടി അല്‍പമൊരു റഫ് ആന്റ് ടഫ് ലുക്കിലാണ് ഷാഹിദ് എത്തിയിരിക്കുന്നത്. ഷാഹിദിന്റെ രൂപമാറ്റം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
വില്യം ഷേക്‌സ്പ്രിയറിന്റെ ഹാംലറ്റിനെ ആധാരമാക്കിയാണ് വിശാല്‍ ഭരദ്വാജ് ഫയ്ദര്‍ എന്ന പുതിയചിത്രമൊരുക്കുന്നത്. തിരക്കഥയും, നിര്‍മ്മാണവും സംഗീതസംവിധാനവുമെല്ലാം വിശാല്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂറാണ്. ഇര്‍ഫാന്‍ഖാന്‍, തബു എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
കാശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കശ്മീരിന്റെ മുമ്പത്തെ അവസ്ഥയും ഇപ്പോഴത്തെ സ്ഥിതിഗതികളുമെല്ലാമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 12നാണ് റിലീസ് ചെയ്യുക.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
സംഗീതആല്‍ബങ്ങളിലൂടെയും പരസ്യചിത്രങ്ങളിലൂടെയുമെല്ലാമാണ് ഷാഹിദ് കപൂര്‍ ബോളിവുഡിലെത്തിയത്. പെപ്‌സി പോലുള്ള മുന്‍നിര കമ്പനികളുടെ പരസ്യചിത്രങ്ങളില്‍ ഷാഹിദ് അഭിനയിച്ചിരുന്നു.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
2003ല്‍ പുറത്തിറങ്ങിയ കെന്‍ ഘോഷ് സംവിധാനം ചെയ്ത ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലാണ് ഷാഹിദ് ആദ്യമായി നായകനാകുന്നത്. അമൃത റാവുവായിരുന്നു ചിത്രത്തിലെ നായിക.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
ജോണ്‍ എം മാത്തന്‍ ഒരുക്കിയ ശിഖര്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ഷാഹിദിന് ആദ്യമായി അംഗീകാരങ്ങള്‍ നേടിക്കൊടുത്ത്.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
ഏറെനാളുകള്‍ക്ക് ശേഷം ഷാഹിദിന് ലഭിച്ച മികച്ച വേഷമായിരുന്നു പ്രഭുദേവ സംവിധാനം ചെയ്ത ആര്‍ രാജ്കുമാറിലേത്. ഇതില്‍ സോനാക്ഷി സിന്‍ഹയായിരുന്നു നായിക.

പുത്തന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍
പ്രണയഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഷാഹിദ് കപൂര്‍. കരീനയുമായി നീണ്ടകാലം പ്രണയത്തിലായിരുന്ന ഷാഹിദ് ഈ ബന്ധം തകര്‍ന്നശേഷം പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകള്‍ വന്നു. എന്തായാലും ഇപ്പോള്‍ കുറച്ചുകാലമായി ഷാഹിദ് സിങ്കിളാണ്.


Click it and Unblock the Notifications











