മുന്‍കാമുകിമാരും ഉണ്ടാവും ഷാഹിദിന്റെ വിവാഹവിരുന്നില്‍
ബോളിവുഡ് സുന്ദരികളായ കരീന, പ്രിയങ്ക, വിദ്യാബാലന്‍, സോണാക്ഷി. ഷാഹിദുമായി ഗോസിപ്പുകാര്‍ കൂട്ടിച്ചേര്‍ത്ത പേരുകള്‍ ഇവയോക്കയാണ്. എന്നല്‍ ഒന്നും നടന്നില്ലെങ്കിലും ഷാഹിദ് ഇവരെ ആരേയും വിട്ടുകളഞ്ഞില്ല.
ജൂലൈ 12 ന് മുംബൈയില്‍ താരം നടത്തുന്ന വിരുന്നു സല്‍ക്കാരത്തിലേക്ക് മുന്‍ കാമുകിമാരെയെല്ലാം ഷാഹിദ് ക്ഷണിച്ചിട്ടുണ്ട്. നേരത്തേ ഷാഹിദിന്റെയും മീരയുടേയും വിവാഹ നിശ്ചയത്തിന് ഏതാനും സുഹൃത്തുക്കളും രണ്ടുപേരുടേയും ബന്ധുക്കളുമാണ് പങ്കെടുത്തത്.

ജീവിതയാത്രയില്‍ ഒപ്പം സഞ്ചരിച്ചവരുടേയെല്ലാം അനുഗ്രഹാശിസുകള്‍ വേണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് താരം എല്ലാവരേയും ക്ഷണിച്ചിരിക്കുന്നത്.
വിരുന്നിലേക്ക് മുന്‍ കാമുകിമാരായിരുന്ന കരീനാകപൂര്‍, സോനാക്ഷി സിന്‍ഹ, പ്രിയങ്കാചോപ്ര, വിദ്യാബാലന്‍ എന്നിവരെയെല്ലാം ഷാഹിദ് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.


Click it and Unblock the Notifications











