വീട്ടിലാണെങ്കിലും ഭാര്യയ്ക്ക് സർപ്രൈസ് നൽകി ഷാഹിദ് കപൂർ, സംഗതി സൂപ്പറെന്ന് മിറ
അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലം ആഘോഷമാക്കുകയാണ് താരങ്ങൾ. ഭൂരിഭാഗം താരങ്ങളും പാചക പരീക്ഷണം തന്നെയാണ് കൊറോണ കാലത്തെ പ്രധാന വിനോദം. തങ്ങളുടെ പരീക്ഷണങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിത പാചകത്തിൽ ഒരു കൈ പയറ്റിയിരിക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂർ. തന്റെ പ്രിയ പത്നി മിറയ്ക്കു വേണ്ടിയായിരുന്നു സ്പെഷ്യൽ ഡിഷ് ഉണ്ടാക്കിയത്. മിറ തന്നെയാണ് ഷാഹിദിന്റെ പാചക പരീക്ഷണം ആരാധകരുമായി പങ്കുവെച്ചതും.

ഭർത്താവ് എനിയ്ക്ക് വേണ്ടി തയ്യാറാക്കുന്ന പാൻ കേക്കിനായി കാത്തിരിക്കുന്നു എന്ന അടി കുറിപ്പോട് കൂടി, കാലിൻ മേൽ കാൽ കയറ്റി കേക്കിനായി കാത്തിരിക്കുന്ന ചിത്രമാണ് ആദ്യം മിറ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം പാന്‍കേക്കിന്റെ ചിത്രവും താര പ്ത്നി പങ്കുവെച്ചിട്ടുണ്ട്. സംഗതി വിജയകരമായെന്നു പറഞ്ഞാണ് സ്‌ട്രോബറി കൊണ്ടലങ്കരിച്ച പാന്‍കേക്കിന്റെ ചിത്രം മിറ പോസ്റ്റ് ചെയ്തത്. ഷാഹിദിന്റെ കേക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. ദമ്പതിമാർക്ക് ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മിറയും ഷാഹിദും. സിനിമയുമായി ബന്ധമില്ലാഞ്ഞിട്ടു പോലും താരപത്നിയ്ക്ക് ബോളിവുഡിൽ നിറയെ ആരാധകരാണ്. 2015ലായിരുന്നു ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നത്. മിറ എത്തിയതിനു ശേഷം ജീവിതം ആകെ മാറുകയായിരുന്നു എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട താരം ജീവിതം മാറി മറിഞ്ഞ മൂന്ന് സംഭവങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അതിൽ ഒന്ന് ഭാര്യ മിറയെ കുറിച്ചായിരുന്നു.സസ്യഭുക്കായതും ആത്മീയതയെ ഇഷ്ടപ്പെട്ടു തുടങ്ങിയതും ഭാര്യ പറയുന്നത് കേട്ടു തുടങ്ങിയതും തന്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് ഷാഹിദ് പറഞ്ഞിരുന്നു. കൂടാതെ പ്രേക്ഷകർക്ക് അറിയേണ്ടിയിരുന്ന മറ്റൊന്ന് ഷാഹിദിന്റെ കൊറോണ അവധിക്കാല ദിനങ്ങളെ കുറിച്ചായിരുന്നു.
ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ബോറടിക്കില്ലേയെന്നായിരുന്നു ആരാധകരുടെ സംശയം. ഇഷ്ടമുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എങ്ങനെ ബോറടിക്കാനാണെന്നും വെല്ലുവിളി സ്വീകരിച്ചിരിക്കയല്ലേ നമ്മളെന്നും വെല്ലുവിളികളേറ്റെടുക്കുമ്പോള്‍ ബോറടിക്കാറില്ലെന്നും ഷാഹിദ് പറഞ്ഞു. കരിയറിനെ പോലെ കുടുംബത്തിനും വളരെയധികം പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഷാഹിദ്. സിനിമ തിരക്കുകൾക്ക് ഇടയിലും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഇവരുടെ അവധിക്കാല ആഘോഷങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലുമാകാറുണ്ട്.


Click it and Unblock the Notifications











