ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു
ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. സ്വദേശിയായ മിര രാജ്പുതിനെയാണ് ഷാഹിദ് ജീവിത സഖിയാക്കുന്നത്.ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ജനുവരി 14ന് നടന്നിരുന്നു.ഡിസംബറില്‍ വിവാഹം നടത്താനാണ് തീരുമാനം.
സിനിമക്ക് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലേഡി ശ്രീറാമിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിര.

രാധ സോമി സത്‌സംഗ് ബീസ് എന്ന മത സംഘടനയില്‍ വച്ചാണ് ഷാഹിദ് മിരയെ കണ്ടു മുട്ടിയത്. ഷാഹിദും പിതാവ് പങ്കജ് കപൂറും ഈ സംഘടനയിലെ അംഗങ്ങളാണ്.
ഷാഹിദും മിരയും തങ്ങളുടെ വിവാഹവാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിന്നും മറച്ച് വച്ചിരിക്കുകയായിരുന്നു.


Click it and Unblock the Notifications











